ജനശദാബ്ദി എക്‌സ്പ്രസിലെ യാത്രക്കാരന് കൊവിഡ് സ്ഥിരീകരിച്ചു; മൂന്ന് കംപാർട്ട്‌മെന്റുകൾ സീൽ ചെയ്തു

ജനശദാബ്ദി എക്‌സ്പ്രസിലെ യാത്രക്കാരന് യാത്രയ്ക്കിടെ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. തൃശൂരിൽ എത്തിയപ്പഴാണ് കൊവിഡ് പരിശോധനാ ഫലം ലഭിച്ചത്. തുടർന്ന് എറണാകുളത്ത് ഇറങ്ങി മെഡിക്കൽ കോളജിലേക്ക് മാറുകയായിരുന്നു. ജനശദാബ്ദിയുടെ മൂന്ന് കംപാർട്ട്‌മെന്റുകൾ സീൽ ചെയ്തു.
കോഴിക്കോട് നിന്ന് കന്യാകുമാരിയിലേക്ക് യാത്ര ചെയ്തയാളുടെ പരിശോധനാഫലമാണ് പോസിറ്റീവായത്. ഇതേ തുടർന്ന് ഇദ്ദേഹം എറണാകുളം നോർത്ത് റെയിൽവേ സ്‌റ്റേഷനിൽ ഇറങ്ങി കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിക്കുകയായിരുന്നു. കന്യാകുമാരി സ്വദേശിയായ ഇയാൾ കോഴിക്കോട് കുന്ദമംഗലത്ത സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്ത് വരികയായിരുന്നു. ഇതിനിടയിലാണ് സ്രവ സാമ്പിളുകൾ പരിശോധനയ്ക്ക് നൽകിയത്. തുടർന്ന് കന്യാകുമാരിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് പരിശോധനാ ഫലം പോസിറ്റീവ് ആയ വിവരം ഏരോഗ്യ വകുപ്പ് അറിയിക്കുന്നതും ഇതിന്റെ അടിസ്ഥാനത്തിൽ എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസറെ വിവരം അറിച്ചതിന്റെ അടിസ്ഥാനത്തിൽ കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുന്നതും.
Story Highlights – covid confirms passenger on Janashadabdi Express; Three compartments were sealed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here