തൃശ്ശൂർ ജില്ലയിൽ 60 പേർക്ക് കൂടി കൊവിഡ്

തൃശ്ശൂർ ജില്ലയിൽ 60 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 28 പേർക്ക് രോഗം ഭേദമായി. 51 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. വിദേശത്ത് നിന്നെത്തിയ അഞ്ച് പേർക്കും, ഇതര സംസ്ഥാനത്ത് നിന്നെത്തിയ നാല് പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇരിങ്ങാലക്കുട ക്ലസ്റ്ററിൽ നിന്ന് 14 പേർക്കും, കെഎസ്ഇ ക്ലസ്റ്ററിൽ നിന്ന് 8 പേർക്കും സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. പട്ടാമ്പി ക്ലസ്റ്ററിൽ നിന്ന് നാല് പേർക്കും, ചാലക്കുടി ക്ലസ്റ്ററിൽ നിന്ന് രണ്ട് പേർക്കും സമ്പർക്കത്തിലൂടെ രോഗം പകർന്നു. വിവിധ പ്രദേശങളിൽ നിന്നുള്ള 21 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത രണ്ട് കേസുകൾ റിപ്പോർട്ട് ചെയ്തു.
നിലവിൽ രോഗം സ്ഥിരീകരിച്ച 469 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ജില്ലയിൽ 1457 പേർക്കാണ് കൊവിഡ് പോസിറ്റീവായത്. 965 പേർ ആകെ രോഗമുക്തരായി. തൃശൂർ സ്വദേശികളായ 17 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിലുണ്ട്.
Story Highlights – covid thrissur update
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here