Advertisement

അമേരിക്കയിൽ കൊല്ലപ്പെട്ട മെറിൽ ജോയിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം ആരംഭിച്ചു

July 31, 2020
2 minutes Read

അമേരിക്കയിലെ സൗത്ത് ഫ്‌ളോറിഡയിൽ കൊല്ലപ്പെട്ട മെറിൽ ജോയിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം ആരംഭിച്ചു. പ്രതിയായ ഭർത്താവ് ഫിലിപ്പ് മാത്യുവിനെ കോടതിയിൽ ഹാജരാക്കി.

അമേരിക്കയിലെ ഫ്‌ളോറിഡയിൽ ഭർത്താവിന്റെ കുത്തേറ്റ് മരിച്ച മെറിൻ ജോയിയുടെ മൃതദേഹം കേരളത്തിലെത്തിക്കാനുള്ള ശ്രമം ബന്ധുക്കൾ ആരംഭിച്ചു. കേസുമായി ബന്ധപ്പെട്ട ചില ക്ലിയറൻസുകൾ ലഭിച്ചു കഴിഞ്ഞാൽ ഇന്ത്യൽ എംബസിയുടെ അനുമതിയോടെ മൃതദേഹം കേരളത്തിൽ എത്തിക്കും. ഫിലിപ്പ് മാത്യുവിനെതിരെ ഇപ്പോൾ ചുമത്തിയിരിക്കുന്നത് അമേരിക്കയിലെ അമേരിക്കയിലെ ഏറ്റവും ഉയർന്ന ശിക്ഷകളിലൊന്നായ ഫസ്റ്റ് ഡിഗ്രി മർഡർ ആണ്. ഫിലിപ്പ് മാത്യു അന്വേഷണ ഉദ്യോഗസ്ഥരോട് കുറ്റം സമ്മതിച്ചിട്ടുമുണ്ട്.

എന്നാൽ, ഇത് കരുതികൂട്ടിയുള്ള കൊലപാതകമല്ലെന്നും അതുകൊണ്ട് തന്നെ ഫസ്റ്റ് ഡിഗ്രിമാറ്റി സെക്കന്റ് ഡിഗ്രി കുറ്റമായി മാറ്റണമെന്ന് അസിസ്റ്റന്റ് പബ്ലിക്ക് ഡിഫന്റർ വാൾട്ടർ മില്ലർ വാദിച്ചു. മെറിൻ ജോലി ചെയ്തിരുന്ന ആശുപത്രിയ്ക്ക് സമീപമുള്ള കെട്ടിട നിർമാണ സാമഗ്രികൾ വിൽക്കുന്ന ഹോം ഡിപ്പോയിൽ നിന്ന് അന്ന് രാവിലെ പ്രതി കൊലപാതകത്തിനുപയോഗിച്ച കത്തിയും മറ്റും വാങ്ങിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. ഇതൊരു ആസൂത്രണ കൊലപാതകമാണെന്നാണ് അസിസ്റ്റന്റ് സ്റ്റേറ്റ് അറ്റോർണി എറിക് ക്ലിന്റ് കോടതിയിൽ വാദിച്ചത്. അതിനുള്ള വ്യക്തമായ തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചതായി അദ്ദേഹം ജഡ്ജിയെ അറിയിച്ചു.

കൊലപാതകത്തിന് വേണ്ടി മാത്രമാണ് പ്രതി പാർക്കിൻ ലോട്ടിൽ മെറിൻ വരുന്നത് വരെ കാത്ത് നിന്നതെന്നായിരുന്നു അസിസ്റ്റന്റ് അറ്റോർണിയുടെ വാദം. ഫിലിപ്പ് മാത്യുവാണ് തന്നെ കുത്തിയതെന്ന് മെറിന്റെ മരണ മൊഴി എടുക്കുവാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിട്ടുമുണ്ട്. ഫിലിപ്പിന്റെ അറ്റോർണിയുടെ നിർദേശപ്രകാരം ഫിലിപ്പിന്റെ മാനസിക ആരോഗ്യ നില നിരീക്ഷിച്ചുകൊണ്ട് ഇരിക്കുകയുമാണ്.

Story Highlights Efforts are underway to repatriate the deadbody of Merin Joy, who was killed in the United States

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top