Advertisement

ചൈനീസ് ടിവികൾക്ക് ‘പണി’ കിട്ടും; ഇന്ത്യയിൽ കളർ ടിവി ഇറക്കുമതിക്ക് നിയന്ത്രണം

July 31, 2020
Google News 2 minutes Read
India import televisions restricted

കളർ ടിവി ഇറക്കുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. ആഭ്യന്തര ഉത്പാദകർക്ക് കൂടുതൽ അവസരം നൽകാനാണ് പുതിയ തീരുമാനമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതെങ്കിലും ചൈനീസ് ആപ്പുകൾ നിയന്ത്രിച്ചതിനോട് ബന്ധപ്പെടുത്തിയും ചില റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ടിവികളിൽ 36 ശതമാനവും ചൈനീസ് കമ്പനികളാണ്. അതുകൊണ്ട് തന്നെ പുതിയ നയം ചൈനക്ക് തിരിച്ചടിയാവുമെന്നാണ് സൂചന.

Read Also : വീണ്ടും ആപ്പ് നിരോധനം; ഇന്ത്യ 47 ചൈനീസ് ആപ്പുകൾ നിരോധിച്ചു

കളർ ടിവി ഇറക്കുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തി ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇനി പ്രത്യേക ഉത്തരവ് വാങ്ങിയാൽ മാത്രമേ ഇറക്കുമതിക്ക് അനുവാദം ലഭിക്കൂ. പ്രധാനമായും ചൈന, വിയറ്റ്നാം, മലേഷ്യ, ഹോങ്കോങ്, കൊറിയ, ഇന്തോനേഷ്യ, തായ്‌ലന്റ്, ജർമ്മനി തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യയിലേക്ക് ടെലിവിഷൻ ഇറക്കുമതി ചെയ്യുന്നത്. ഇതിൽ തന്നെ ചൈനക്ക് വ്യക്തമായ ആധിപത്യമുണ്ട്. ഇന്ത്യയിലെ ടെലിവിഷൻ വിറ്റുവരവ് ഏകദേശം 15000 കോടി രൂപയാണ്. ഇതിൽ 36 ശതമാനവും ചൈനീസ് കമ്പനികൾക്കാണ് ലഭിക്കുന്നത്. അതുകൊണ്ട് തന്നെ ഈ നീക്കം ചൈനക്ക് കനത്ത തിരിച്ചടിയാകും.

Read Also : തെറ്റ് തിരുത്തി ആപ്പ് നിരോധനം പിൻവലിക്കൂ; ഇന്ത്യയോട് ചൈന

കഴിഞ്ഞ ദിവസം ഇന്ത്യ 47 ചൈനീസ് ആപ്പുകൾ കൂടി നിരോധിച്ചിരുന്നു. ജൂണിൽ 59 ആപ്പുകൾക്ക് ഏർപ്പെടുത്തിയ നിരോധനത്തിന് പിന്നാലെയാണ് ഈ ആപ്പുകളുടെ ക്ലോണായി പ്രവർത്തിച്ചിരുന്ന 47 ആപ്പുകൾ കൂടി ഇന്ത്യ നിരോധിച്ചത്. പബ്ജി, സിലി അടക്കമുള്ള ആപ്പുകളാണ് രണ്ടാംഘട്ട നിരോധനത്തിൽ ഉൾപ്പെടുന്നത്. ജൂൺ 15നുണ്ടായ ഇന്ത്യ-ചൈന ഏറ്റുമുട്ടലിന് പിന്നാലെയാണ് ദേശിയ സുരക്ഷ കണക്കിലെടുത്ത് ഇന്ത്യ 59 ചൈനീസ് ആപ്പുകൾ നിരോധിച്ചത്.

Story Highlights India puts import of colour televisions sets under restricted list

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here