ശ്രേയാംസ് കുമാർ രാജ്യസഭയിലേക്ക്; എൽഡിഎഫ് സ്ഥാനാർത്ഥിയാകും

എൽജെഡി സംസ്ഥാന അധ്യക്ഷൻ എം വി ശ്രേയാംസ് കുമാർ രാജ്യസഭയിലേക്ക്. രാജ്യസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി ശ്രേയാംസ് കുമാർ മത്സരിക്കും. ഇക്കാര്യത്തിൽ സിപിഐഎമ്മിനുള്ളിൽ ധാരണയായതായാണ് വിവരം. അടുത്ത മുന്നണി യോഗത്തിൽ കൂടി ചർച്ചചെയ്ത ശേഷം തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കും.
എം പി വീരേന്ദ്രകുമാർ മരിച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. വീരേന്ദ്രകുമാറിന്റെ മകൻ കൂടിയായ ശ്രേയാംസ് കുമാർ മത്സരിക്കണമെന്നാണ് എൽജെഡി ആവശ്യപ്പെട്ടത്. പാർട്ടിക്കുള്ളിൽ ഇത് സംബന്ധിച്ച് എതിർപ്പില്ല. ഓൺലൈനിൽ ചേർന്ന കഴിഞ്ഞ സംസ്ഥാന സമിതി യോഗത്തിലെ തീരുമാനപ്രകാരം രാജ്യസഭാ സീറ്റ് എൽജെഡി ആവശ്യപ്പെട്ടിരുന്നു. സീറ്റ് സൽകാമെന്ന് സിപിഐഎം തത്വത്തിൽ എൽജെഡി നേതൃത്വത്തിന് ഉറപ്പു നൽകുകയും ചെയ്തിരുന്നു.
Read Also : കേരളത്തിൽ രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് ഓഗസ്റ്റ് 24 ന്
ഓഗസ്റ്റ് പത്തിനാണ് എൽജെഡിയുടെ അടുത്ത സംസ്ഥാന സമിതി യോഗം. യോഗത്തിന് മുന്നോടിയായി തീരുമാനം വരുമെന്നാണ് വിലയിരുത്തൽ. ഓഗസ്റ്റ് 24നാണ് രാജ്യസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പ്.
Story Highlights – Rajyasabha, M V Shreyams kumar, M P Veerendra Kumar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here