മലപ്പുറത്ത് ഇന്ന് 141 പേര്‍ക്ക് കൊവിഡ്

മലപ്പുറം ജില്ലയില്‍ ഇന്ന് 141 പേര്‍ക്ക് കൂടി കൊവിഡ്. 84 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. വ്യാപന ഭീതി നിലനിൽക്കുന്ന കൊണ്ടോട്ടിക്ക് പുറമെ ജില്ലയിൽ വിവിധ ഇടങ്ങളിൽ സമ്പർക്ക കേസുകളുടെ എണ്ണം വർധിക്കുന്നത് ജില്ലയെ ആശങ്കയിലാക്കുകയാണ്.
Read Also : സംസ്ഥാനത്ത് ഒരു കൊവിഡ് മരണംകൂടി; മരിച്ചത് വയനാട് സ്വദേശി
84 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായപ്പോൾ ഇതില്‍ 10 പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. 74 പേര്‍ക്ക് നേരത്തെ രോഗബാധയുണ്ടായവരുമായുള്ള നേരിട്ടുള്ള ബന്ധത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചത്. കൊവിഡ് വ്യാപന ഭീഷണി നിലനിൽക്കുന്ന കൊണ്ടോട്ടി ഒരു ലാർജ് ക്ലസ്റ്റർ ആയി മാറുന്നത് തുടരുകയാണ്.
കൊണ്ടോട്ടി മേഖലയിൽ ഇന്ന് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെരുവള്ളൂര്‍ സ്വദേശി കോയാമ ആണ് മരിച്ചത്. കൊണ്ടോട്ടി മേഖലയിൽ നിന്നുള്ള മൂന്നാമത്തെ മരണമാണ് ഇത്. ഇദ്ദേഹത്തിന്റെ കുടുംബത്തിന്റെ ഭാര്യയും മക്കളും ഉൾപ്പടെ പത്ത് പേര് കൊവിഡ് ബാധിതരാണ്. ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം പതിമൂന്നായി.
Read Also : തിരുവനന്തപുരത്ത് 39 ഇതര സംസ്ഥാന തൊഴിലാളികൾക്ക് കൊവിഡ്
വ്യപാന ഭീതി നിലനിൽക്കുന്ന കൊണ്ടോട്ടിക്ക് പുറമെ ജില്ലയുടെ വിവധ ഇടങ്ങളിൽ സമ്പർക്ക കേസുകളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ആണ് ഉണ്ടാകുന്നത്. ഇത് ജില്ലയിൽ ആശങ്ക വർധിപ്പിക്കുകയാണ്. പൊതു ഇടങ്ങളിലടക്കം കനത്ത ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 36 പേര് കൂടി ജില്ലയിൽ രോഗമുക്തരായി എന്നതാണ് ചെറിയ ആശ്വാസം നൽകുന്നത്. രോഗബാധിതരായി 826 പേര് ഇപ്പോഴും ചികിത്സയിൽ കഴിയുന്നുണ്ട്.
Story Highlights – 141 covid cases malappuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here