രാജ്യത്ത് കൊവിഡ് ബാധിതർ 17 ലക്ഷത്തിലേക്ക്; ആന്ധ്രാപ്രദേശിൽ രോഗ വ്യാപനം രൂക്ഷമാകുന്നു

രാജ്യത്ത് കൊവിഡ് ബാധിതർ 17 ലക്ഷത്തിലേക്ക്. ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ കണക്കുകളനുസരിച്ച് 24മണിക്കൂറിനിടെ 57,118 പുതിയ കേസുകളും 764 മരണവും റിപ്പോർട്ട് ചെയ്തു. അതേസമയം ,രേഗമുക്തി നിരക്ക് 64.53 ശതമാനമായി. നിലവിൽ രാജ്യത്തെ ആകെ മരണ സംഖ്യ 36,511 ആണ്. 5,65,103 പേരാണ് നിലവിൽ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്.
നിലവിൽ രോഗവ്യാപനം രൂക്ഷമായ സംസ്ഥാനം ആന്ധ്രാപ്രദേശാണ്. കഴിഞ്ഞ ദിവസം മഹാരാഷ്ട്ര രോഗവ്യാപനതോതിൽ ഒന്നാം സ്ഥാനത്ത് എത്തിയെങ്കിലും ഏറ്റവും പുതിയ കണക്കനുസരിച്ച് രോഗവ്യാപനം ഏറ്റവും കൂടിയ സംസ്ഥാനം ആന്ധ്രാപ്രദേശ് ആണ്. പതിനായിരത്തിലാധികം കേസുകളാണ് ആന്ധ്രാപ്രദേശിൽ റിപ്പോർട്ട് ചെയ്തത്. ആന്ധ്രാപ്രദേശിന് പുറമേ കർണാടക, പശ്ചിമബംഗാൾ, ഉത്തർ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യമാണഉള്ളത്.
Story Highlights – 17 lakh covid victims in the country; Outbreaks appear to be exacerbated in Andhra Pradesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here