സെക്രട്ടേറിയറ്റിലെ ജീവനക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചു

സെക്രട്ടേറിയറ്റിലെ ജീവനക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ലാബ് ടെക്‌നീഷ്യയായ ജീവനക്കാരിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവര്‍ ഇന്നും ജോലിക്ക് എത്തിയിരുന്നു. സെക്രട്ടേറിയറ്റിലെ സുരക്ഷാ ഉദ്യോഗസ്ഥനും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
തിരുവനന്തപുരം ജില്ലയില്‍ വ്യാപകമായി നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സെക്രട്ടേറിയറ്റിന് ഉള്ളില്‍ പ്രവര്‍ത്തിക്കുന്ന ലാബിലെ ടെക്‌നീഷ്യക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. സെക്രട്ടേറിയറ്റിലെ ജീവനക്കാര്‍ക്ക് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
കൂടാതെ വര്‍ക്കല സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐയ്ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇദ്ദേഹം വര്‍ക്കലയിലെ കൊവിഡ് കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഡ്യൂട്ടി ചെയ്തിരുന്നു.
Story Highlights – covid confirmed Secretariat staff
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here