സോഷ്യലിസ്റ്റ് നേതാവ് കൊവിഡ് ബാധിച്ച് മരിച്ചു

എറണാകുളത്ത് ഒരു കൊവിഡ് മരണം കൂടി. ഇടപ്പള്ളി തൃക്കാക്കര പൈപ്പ്‌ലൈൻ സ്വദേശി ദേവസി ആലുങ്കൽ ആണ് കൊവിഡ് ബാധിച്ച് മരിച്ചത്. 80 വയസായിരുന്നു. പ്രമുഖ സോഷ്യലിസ്റ്റ് നേതാവായിരുന്നു ദേവസി. 1977,1992 വർഷങ്ങളിൽ നിയമസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്.

മരണ ശേഷം നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് ഇദ്ദേഹം മരിച്ചത്. ദേവസ്യയുടെ മകനും കൊവിഡ് സ്ഥിരീകരിച്ചു. ദേവസിയുടെ മൃതദേഹം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സംസ്ക്കരിക്കും.

Read Also : സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് ആലുവ സ്വദേശി

ജെഡിഎസ് പാർട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ്, എറണാകുളം ജില്ലാ പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചു. എച്ച് എം എസ് ട്രേഡ് യൂണിയൻ നേതാവായിരുന്നു. കൂടാതെ ഇടപ്പള്ളി ബ്ലോക്ക് ബിഡിസി ചെയർമാൻ, കൊച്ചിഷിപ്പ് യാർഡ് ബോർഡ് മെമ്പർ, കെഎസ്എഫ്ഇ ബോർഡ് അംഗം എന്നീ പദവികളിൽ പ്രവർത്തിച്ചിട്ടുണ്ട്. വിദ്യാർത്ഥി കാലഘട്ടത്തിൽ തന്നെ രാഷ്ട്രീയത്തിൽ സജീവമായിരുന്നു.

നേരത്തെ സംസ്ഥാനത്ത് ഒരു പൊലീസ് ഉദ്യോഗസ്ഥനും കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇടുക്കി ജില്ലയിലെ എസ്‌ഐ അജിതൻ (55) ആണ് മരിച്ചത്. ഇന്നലെ രാത്രി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ആയിരുന്നു മരണം.

Story Highlights covid death, coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top