മണി ഹെെസ്റ്റ് അവസാന സീസൺ പ്രഖ്യാപിച്ചു

ലോകത്ത് എമ്പാടും ആരാധകരുള്ള സീരീസായ മണി ഹെെസ്റ്റിന്റെ അവസാന സീസൺ ഓൺലൈൻ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ളിക്‌സ് പ്രഖ്യാപിച്ചു. അഞ്ചാം സീസൺ ആണ് അവസാനത്തേത്. പണക്കൊള്ള പ്രമേയമാക്കി ഇറങ്ങിയ സീരീസിന്റെ നാലാം സീസണിന് വരെ വലിയ സ്വീകരണമാണ് ലോകത്തെമ്പാടും ലഭിച്ചത്.
Read Also : ഹരിഹർ നഗറിലെ ആ ‘ചിരിക്കാഴ്ചയിൽ’ ഒളിഞ്ഞിരുന്നത് ലൈംഗിക അതിക്രമമാണ് !
സീരീസിന്റെ അവസാന സീസൺ ചിത്രീകരണം ഉടൻ തന്നെ സ്‌പെയിനിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. കൂടാതെ ഡെന്‍മാര്‍ക്കിലും പോര്‍ച്ചുഗലിലും ചിത്രീകരണമുണ്ടാകും. ഒരു വർഷം നീണ്ട പ്രയത്‌നമാണ് സീസണിനായി നടത്തിയതെന്ന് സീരീസിന്റെ ക്രിയേറ്ററായ അലക്‌സ് പിന്ന പറയുന്നു. അവസാനത്തേതായിരിക്കും ഏറ്റവും മികച്ചതെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. സീരീസിന്‍റെ അവസാന സീസണിന്റെ പ്രഖ്യാപനം നെറ്റ്ഫ്ളിക്സ് നടത്തിയത് സമൂഹ മാധ്യമങ്ങളിലൂടെയാണ്.
സ്‌പെയിനിലിറങ്ങിയ ലാ കാസെ ഡി പാപ്പേൽ എന്ന ടിവി സീരീസാണ് ലോകത്തെമ്പാടും പ്രേക്ഷകരെ സൃഷ്ടിച്ച മണി ഹെെസ്റ്റ് ആയി മാറിയത്. പ്രഫസറും കൂട്ടരും നടത്തുന്ന പണ കൊള്ളകളാണ് സീരീസിന്റെ പ്രമേയം. ആദ്യത്തെ കൊള്ളയാണ് മൂന്ന് സീസണുകളിൽ പറയുന്നത്. നാലാം സീസണിലായിരുന്നു രണ്ടാം കൊള്ള ആരംഭിച്ചത്. അഞ്ചാം സീസണോട് കൂടി ഈ കൊള്ളയ്ക്കും അവസാനം ഉണ്ടാകും. ഭരണകൂടവുമായി കൊള്ള സംഘം നടത്തുന്ന സംഭാഷണങ്ങളും മറ്റുമാണ് സീരീസിനെ ആകർഷകമാക്കുന്നത്.
Story Highlights – money heist
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here