Advertisement

ഉദ്യോഗസ്ഥർക്ക് കൊവിഡ്; സംസ്ഥാന പൊലീസ് ആസ്ഥാനം അടച്ചു

August 1, 2020
1 minute Read

ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാന പൊലീസ് ആസ്ഥാനം അടച്ചു. രണ്ട് ദിവസത്തേക്കാണ് പൊലീസ് ആസ്ഥാനം അടച്ചത്. അണുവിമുക്തമാക്കിയ ശേഷം ഓഫീസ് തുറക്കുമെന്ന് അധികൃതർ അറിയിച്ചു.

സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുകയാണ്. ആരോഗ്യപ്രവർത്തകർക്കും പൊലീസുകാർക്കുമിടയിൽ രോഗം വർധിക്കുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. സംസ്ഥാനത്ത് ആദ്യമായി പൊലീസ് ഉദ്യോഗസ്ഥൻ കൊവിഡ് ബാധിച്ച് മരിച്ചു. ഇടുക്കി ജില്ലയിലെ എസ്‌ഐ അജിതൻ (55) ആണ് മരിച്ചത്. ഇന്നലെ രാത്രി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ആയിരുന്നു മരണം.

Read Also :രാജ്യത്ത് കൊവിഡ് ബാധിതർ 17 ലക്ഷത്തിലേക്ക്; ആന്ധ്രാപ്രദേശിൽ രോഗ വ്യാപനം രൂക്ഷമാകുന്നു

അതിനിടെതിരുവനന്തപുരം എസ്എപി ക്യാമ്പിലെ രണ്ട് പൊലീസുകാർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിൽ ഒരാൾ ഡെപ്യൂട്ടി സ്പീക്കറുടെ ഗൺമാനാണ്. പൊലീസ് ആസ്ഥാനത്തെ റിസപ്ഷൻ ഗേറ്റിൽ ജോലി ചെയ്യുന്നയാളാണ് രണ്ടാമത്തെയാൾ.

Story Highlights Police head quarters, Coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top