‘നുണച്ചിത്രം’ പങ്കുവച്ചു; പൊളിച്ചടുക്കി സോഷ്യൽ മീഡിയ; ഇതാ ചില പാളിപ്പോയ നുണകൾ

സോഷ്യൽ മീഡയയിലൂടെ സ്വന്തം ജീവിതം ‘അടിപൊളി’ ആണെന്ന് കാണിക്കാൻ ചില ‘തള്ളലുകൾ’ നാം എല്ലാവരും നടത്താറുണ്ട്. എന്നാൽ നുണക്കഥകൾ പറഞ്ഞ് പോസ്റ്റ് ചെയ്യുമ്പോൾ നാം അറിയാതെ തന്നെ അത് പാളിപ്പോകാനും സാധ്യതയുണ്ട്.
സോഷ്യൽ മീഡിയയെ ഏറെ ചിരിപ്പിച്ച അത്തരം ‘പാളിപ്പോയ’ കഥകളിലൊന്നാണ് ഒരു കുഞ്ഞ് വരച്ചതെന്ന പേരിൽ അമ്മ/അച്ഛൻ (ആരാണ് പോസ്റ്റ് ചെയ്തതെന്നത് വ്യക്തമല്ല) പോസ്റ്റ് ചെയ്ത ചിത്രം.
ഇന്ന് രാവിലെ മകൻ സാം തനിക്കായി വരച്ചു തന്നത് എന്ന തലക്കെട്ടോടെയായിരുന്നു ചിത്രം പോസ്റ്റ് ചെയ്തത്. എന്നാൽ താഴെ ഷട്ടർ സ്‌റ്റോക്ക് എന്നെഴുതിയിരുന്നത് ‘തള്ളുന്നതിനിടെ’ ശ്രദ്ധയിൽപ്പെട്ടില്ല. മറ്റൊരു സോഷ്യൽ മീഡിയ ഉപഭോക്താവ് ഇത് ചൂണ്ടിക്കാട്ടി കമന്റ് ഇട്ടതോടെ നുണക്കഥ പൊളിഞ്ഞു.
അകാരവടിവുള്ള ദേഹത്തിനായി ഫോട്ടോഷോപ്പ് നടത്തിയ യുവതി അറിഞ്ഞില്ല പിന്നിൽ നിൽക്കുന്ന കുതിരയെയും ‘എഫക്ട് ബാധിക്കുമെന്ന്’.
ഉറങ്ങുന്ന ചിത്രം പോസ്റ്റ് ചെയ്ത അൽഫോൺസ് കണ്ണന്താനം ‘പെട്ട’തുപോലെ മറ്റൊരു ദമ്പതിയും ‘പെട്ടു’. ഉറങ്ങുന്ന ചിത്രം പങ്കുവച്ചപ്പോൾ താഴെ വന്ന കമന്റ് ഇങ്ങനെ-‘ നിങ്ങൾ ഉറങ്ങിയപ്പോൾ കിടക്കയിലെ മൂട്ടയാണോ ചിത്രമെടുത്തത്?’
കാമുകി എടുത്തത് എന്ന വ്യാജേന ചിത്രം പോസ്റ്റ് ചെയ്തു. എന്നാൽ പിന്നിലുള്ള കണ്ണാടി ചതിച്ചു !
ട്രാഫിക്കിൽ കുടുങ്ങി കിടക്കുന്ന ആ ക്യാപ്ഷനോട് ചിത്രം പോസ്റ്റ് ചെയ്തു. എന്നാൽ കണ്ണിൽ വച്ചിരിക്കുന്ന സൺഗ്ലാസിലുള്ളത് ഒരു വണ്ടിപോലുമില്ലാതെ വിശാലമായി കിടക്കുന്ന റോഡിന്റെ പ്രതിബിംഭം.
കഴുത്തിൽ സ്വർണമാല അണിഞ്ഞു നിൽക്കുന്ന യുവാവിന്റെ ചിത്രം. എന്നാൽ പിന്നിലെ കണ്ണാടിയിൽ നോക്കിയാൽ കാണാം സത്യത്തിൽ അത് എന്താണെന്നുള്ളത്.
Story Highlights – social media photos
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here