ടിക് ടോകിന്റെ യുഎസിലെ പ്രവർത്തനങ്ങൾ വിൽക്കാൻ ഉടമകളോട് ട്രംപ്

ടിക് ടോകിന്റെ യുഎസിലെ പ്രവർത്തനങ്ങൾ വിൽക്കാൻ ഉടമകളായ ബൈറ്റ്ഡാൻസിനോട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇതുമായി ബന്ധപ്പെട്ട് ഉത്തരവിടാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. ചൈനീസ് രഹസ്യാന്വേഷണ വിഭാഗം ടിക് ടോകിന്റെയടക്കം സേവനം ഉപയോഗപ്പെടുത്തുന്നുവെന്ന ആശങ്ക നിലനിൽക്കുന്നതിനിടെയാണ് ട്രംപ് പുതിയ നീക്കവുമായി രംഗതെത്തിയിരിക്കുന്നതെന്ന വാൾസ്ട്രീറ്റ് ജേണലും ബ്ലൂംബെർഗും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ദേശീയ സുരക്ഷയെ ബാധിക്കുന്ന ഇടപാടുകൾ അന്വേഷിക്കുന്ന അമേരിക്കൻ വിദേശ നിക്ഷേപ സമിതിയുടെ അവലോകന യോഗത്തിന് ശേഷമാണ് ട്രംപ് ടിക് ടോകിനെതിരെയുള്ള തരുമാനവുമായി രംഗതെത്തിയിരിക്കുന്നത്.
അതേയമയം, ടിക് ടോകിനെ നിരീക്ഷിച്ചുവരികയാണെന്നും ചിലപ്പോൾ നിരോധനം ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്നും അതുമല്ലെങ്കിൽ മറ്റു നടപടികൾ കൈകൊള്ളുമെന്നും ട്രംപ് റിപ്പോർട്ടുകളോട് പ്രതികരിച്ചു.
Story Highlights – Trump urges owners to sell Tik Tok application operations in US
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here