Advertisement

ചിറ്റാറില്‍ കസ്റ്റഡിയിലെടുത്ത ആള്‍ മരിച്ച സംഭവം; വിവരങ്ങൾ ഹാജരാക്കാൻ വനം വകുപ്പിനോട് ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച്

August 2, 2020
2 minutes Read

പത്തനംതിട്ട കുടപ്പന ചിറ്റാറിൽ കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തിൽ രേഖകൾ ഹാജരാക്കാൻ വനം വകുപ്പിനോട് ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച്. കസ്റ്റഡി നിയമ വിരുദ്ധമാണ്. ജിഡിയും കസ്റ്റഡി രേഖകളും ഹാജരാക്കാൻ ക്രൈം ബ്രാഞ്ച് നിർദേശിച്ചു. സംഭവത്തില്‍ നാല് വനപാലകരുടെ മൊഴിയെടുത്തു. മൊഴികളിൽ വൈരുദ്ധമുണ്ടെന്നും അന്വേഷണ സംഘം. രണ്ട് ഉദ്യോഗസ്ഥരോട് ഹാജരാകാനും അന്വേഷണ സംഘത്തിന്‍റെ നിർദേശം.

Read Also : വനംവകുപ്പ് കസ്റ്റഡിയിൽ എടുത്തയാൾ മരിച്ച സംഭവം; ഒരു ഉദ്യോഗസ്ഥനെ കൂടി സ്ഥലം മാറ്റി

അതേസമയം കേസിൽ നടപടിയെടുക്കാതെ മൃതദേഹം സംസ്‌ക്കരിക്കില്ലെന്ന ഉറച്ച നിലപാടിലാണ് മരിച്ച മത്തായിയുടെ കുടുംബം. മത്തായിയെ വീട്ടിൽ നിന്ന് പിടിച്ചുകൊണ്ടുപോകുകയായിരുന്നു. കാര്യം ചോദിച്ച അമ്മയെ ഉദ്യോഗസ്ഥർ പിടിച്ചു തള്ളി. സംഭവം നടന്ന സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർ തലേ ദിവസം തന്നെ എത്തിയിരുന്നു. കാര്യങ്ങൾ മുൻകൂട്ടി നിശ്ചയിച്ച പ്രകാരമാണ് നടന്നത്. മത്തായിയെ കാട്ടിൽ കൊണ്ടുപോയി ഉദ്യോഗസ്ഥർ മർദിച്ചു. ബോധരഹിതനായതോടെ കിണറ്റിൽ തള്ളുകയായിരുന്നു. കസ്റ്റഡിയിൽ ഉള്ള ആൾ എങ്ങനെയാണ് കിണറ്റിൽ വീഴുന്നത്? കുറച്ച് സമയം കൊണ്ട് ഒരാൾ ആത്മഹത്യ ചെയ്യാൻ തീരുമാനിക്കുമോയെന്നും ഇന്നലെ മത്തായിയുടെ സഹോദരൻ ചോദിച്ചു.

ചൊവ്വാഴ്ചയാണ് ക്യാമറ നശിപ്പിച്ചുവെന്നാരോപിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ, കസ്റ്റഡിയിലെടുത്ത മത്തായിയെ ദുരൂഹ സാഹചര്യത്തിൽ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണത്തിന് പുറമേ വനം വകുപ്പും കേസ് അന്വേഷിക്കുന്നുണ്ട്. മത്തായിയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Story Highlights pathanamthitta chittar, forest department custody death

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top