Advertisement

സൗബിന്റെ ‘ജിന്ന്’; സിദ്ധാർത്ഥ് ഭരതൻ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

August 2, 2020
2 minutes Read
djinn first look poster

സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന ‘ജിന്ന്’ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. നടൻ ദുൽഖർ സൽമാൻ ആണ് പോസ്റ്റർ പുറത്തുവിട്ടത്. സൗബിൻ ഷാഹിർ ആണ് ചിത്രത്തിൽ കേന്ദ്ര ലഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്ററിനൊപ്പം മോഷൻ പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്. ഹാസ്യ പശ്ചാത്തലത്തിലുള്ള സിനിമയാണ് ജിന്ന്.

സമീർ താഹിർ സംവിധാനം ചെയ്ത് ദുൽഖർ സൽമാൻ മുഖ്യ വേഷത്തിൽ എത്തിയ കലി എന്ന ചിത്രത്തിൻ്റെ തിരക്കഥാകൃത്ത് രാജേഷ് ഗോപിനാഥാണ് ജിന്നിന് തിരക്കഥ ഒരുക്കുന്നത്. ശാന്തി ബാലചന്ദ്രനാണ് നായിക. സംഗീതം പ്രശാന്ത് പിള്ള. എഡിറ്റിംഗ് ദീപു ജോസഫ്. ഗിരീഷ് ഗംഗാധരനാണ് സിനിമാട്ടോഗ്രാഫി.

സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന നാലാമത്തെ സിനിമയാണ് ജിന്ന്. നിദ്ര, ചന്ദ്രേട്ടന്‍ എവിടെയാ, വര്‍ണ്യത്തില്‍ ആശങ്ക എന്നീ സിനിമകളാണ് അദ്ദേഹം മുൻപ് അണിയിച്ചൊരുക്കിയത്.

Story Highlights djinn first look poster

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top