സ്വകാര്യ ബഹിരാകാശ ദൗത്യം പൂർണതയിലേക്ക്; റോബർട്ട് ബെൻകെൻ, ഡഗ്ലസ് ഹർലിയും ഭൂമിയിലേക്ക്

സ്വകാര്യകമ്പനിയുമായി ചേർന്ന് ബഹിരാകാശ സഞ്ചാരികളെ ബഹിരാകാശത്തെത്തിക്കാൻ നാസ നടത്തിയ ആദ്യ ദൗത്യം പൂർണതയിലേക്ക്. ബഹിരാകാശയാത്രികരായ റോബർട്ട് ബെൻകെൻ, ഡഗ്ലസ് ഹർലി എന്നിവർ ഇന്ന് ഭൂമിയിലെത്തും. ഉച്ചതിരിഞ്ഞ് 2.41 അവർ ഫ്ലോറിഡ തീരത്തിന് സമീപം കടലിലാണ് ഇവരുടെ പേടകം ലാൻഡ് ചെയ്യുക.
ബഹിരാകാശ മനുഷ്യദൗത്യത്തിൽ സ്വകാര്യ മേഖലയുടെ കടന്നു വരവ് രേഖപ്പെടുത്തുന്ന ആദ്യ വിക്ഷേപമായിരുന്നു മനുഷ്യരേയും വഹിച്ചുകൊണ്ടുള്ള സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റിന്റേത്. ദൗത്യം വിജയകരമായി പൂർത്തിയാക്കുന്നതോടെ ബഹിരാകാശത്തേക്ക് ആളുകളെ അയച്ച് തിരികെയെത്തിക്കുന്നതിനുള്ള ശേഷി അമേരിക്ക വീണ്ടും കൈവരിക്കും. 2011ൽ സ്പേസ് ഷട്ടിൽ പ്രോഗ്രാമാം അവസാനിച്ച ശേഷം യുഎസിൽ നിന്നുള്ള ആദ്യയാത്രയാണ് സ്പേസ് എക്സ് വിക്ഷേപണം.
നാൽപ്പത്തി അഞ്ചു വർഷങ്ങൾക്കു മുൻപുള്ള അപ്പോളോ ദൗത്യത്തിനു ശേഷം ഇതാദ്യമായാണ് ബഹിരാകാശ യാത്രികർ അടങ്ങുന്ന സംഘത്തിന്റെ പേടകം കടലിൽ ഇറങ്ങുന്നത് എന്ന പ്രത്യേകത കൂടി ഈ ദൗത്യത്തിനുണ്ട്. ഈ ദൗത്യം വിജയകരമായി പൂർത്തികരിക്കുന്നതോടെ ഈ വർഷം സെപ്റ്റബറോടെ സ്പേസ് എക്സ് ഫ്ളൈറ്റുകളുടെ വിന്യാസിക്കാനാനുള്ള തയാറെടുപ്പിലാണ് നാസ.
അതേസമയം, ഇപ്പോൾ തിരികെ എത്തുന്ന എൻഡേവർ കാപ്സുൽ അറ്റ കുറ്റ പണികളോടെ വീണ്ടും അടുത്ത വർഷം മറ്റു ദൗത്യങ്ങൾക്കായി ഉപയോഗിക്കും.
Story Highlights – Private space mission to perfection; Robert Benken and Douglas Hurley to earth
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here