Advertisement

ഇന്ത്യക്ക് മുൻപ് റഫാൽ സ്വന്തമാക്കിയവർ; പട്ടികയിൽ രണ്ട് അറബ് രാജ്യങ്ങളും

August 2, 2020
1 minute Read
rafale own countries

ജൂലായ് 29നാണ് ഫ്രാൻസിൽ നിന്ന് റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യൻ മണ്ണിൽ പറന്നിറങ്ങിയത്. ഹരിയാനയിലെ അംബാല വ്യോമസേനാ വിമാനത്താവളത്തിലാണ് റഫാല്‍ വിമാനങ്ങള്‍ പറന്നിറങ്ങിയത്. ഇന്ത്യ വാങ്ങിയ 36 വിമാനങ്ങളിൽ അഞ്ച് വിമാനങ്ങളാണ് എത്തിയത്. വിമാനങ്ങൾ തീർച്ചയായും ഇന്ത്യൻ സൈന്യത്തിന് കരുത്തു പകരും. എന്നാൽ, ഇന്ത്യക്ക് മാത്രമല്ല റഫാൽ ഉള്ളത്. ഇന്ത്യയെ കൂടാതെ മറ്റ് മൂന്ന് രാജ്യങ്ങൾക്ക് കൂടി റഫാൽ വിമാനങ്ങൾ സ്വന്തമായുണ്ട്. ഫ്രാൻസ്, ഈജിപ്ത്, ഖത്തർ എന്നീ രാജ്യങ്ങൾക്കാണ് നിലവിൽ റഫാൽ വിമാനങ്ങൾ സ്വന്തമായി ഉള്ളത്.

Read Also : ഇന്ത്യൻ വ്യോമസേനയ്ക്ക് വേണ്ടി ആദ്യമായി റഫാൽ പറത്തിയ മലയാളി

ഫ്രാൻസ്: ഫ്രഞ്ച് കമ്പനിയായ ദസ്സോൾട്ട് ഏവിയേഷനാണ് റഫാൽ യുദ്ധവിമാനങ്ങളുടെ നിർമ്മാതാക്കൾ. അതുകൊണ്ട് തന്നെ ആദ്യം റഫാൽ ലഭിക്കുന്നതും ഫ്രാൻസിനു തന്നെയാണ്. 2000 ഡിസംബറിലാണ് ഫ്രഞ്ച് സൈന്യം ആദ്യത്തെ റഫാൽ വാങ്ങുന്നത്. അന്ന് രണ്ട് വിമാനങ്ങളാണ് ഫ്രാൻസ് വാങ്ങിയത്. പിന്നീട് പക വർഷങ്ങളിലായി ഫ്രാൻസ് ആകെ വാങ്ങിക്കൂട്ടിയത് 108 റഫാൽ യുദ്ധവിമാനങ്ങളാണ്. പലപ്പോഴും ഫ്രഞ്ച് സൈനിക നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ചത് ഇതേ റഫാൽ യുദ്ധവിമാനങ്ങളായിരുന്നു.

ഈജിപ്ത്; റഫാലിൻ്റെ ആദ്യ രാജ്യാന്തര കസ്റ്റമറായിരുന്നു ഈജിപ്ത്. 2014 നവംബറിൽ 24 മുതൽ 36 റഫാൽ വിമാനങ്ങൾ വാങ്ങാൻ ഈജിപ്ത് ഫ്രാൻസുമായി ചർച്ചകൾ തുടങ്ങിയിരുന്നു. 2015 ഫെബ്രുവരിയിൽ 24 റഫാൽ വിമാനങ്ങൾക്ക് ഈജിപ്ത് ഓർഡർ നൽകി. ആ വർഷം ജൂലായിൽ ആദ്യ ബാച്ചായ മൂന്ന് വിമാനങ്ങൾ രാജ്യത്ത് എത്തി. 2016 ജനുവരി, 2017 ഏപ്രിൽ, 2017 ജൂലായ്, 2017 നവംബർ എന്നീ സമയങ്ങളിലായി 11 വിമാനങ്ങൾ കൂടി എത്തി.

Read Also : റഫാലിൽ ഇന്ന് മുതൽ ആയുധങ്ങൾ ഘടിപ്പിക്കാൻ തുടങ്ങും

ഖത്തർ: 2014 ജൂണിൽ ഖത്തറുമായി 72 റഫാൽ വിമാനങ്ങളുടെ കരാർ ഒപ്പിടുമെന്ന് ദസ്സോൾട്ട് അറിയിച്ചു. 2015 മെയ് മാസത്തിൽ 24 വിമാനങ്ങൾക്ക് ഖത്തർ ഓർഡർ നൽകി. 2017ൽ 12 എണ്ണത്തിനു കൂടി ഖത്തർ ഓർഡർ നൽകി. 2019 ഫെബ്രുവരിയിലാണ് ആദ്യ റഫാൽ വിമാനം ഫ്രാൻസ് ഖത്തറിനു കൈമാറിയത്.

Story Highlights rafale owned countries

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top