Advertisement

അനുജിത്തിന്റെ ഹൃദയവുമായി സണ്ണി തോമസ് പുതു ജീവിതത്തിലേക്ക്…

August 2, 2020
3 minutes Read

അനുജിത്തിന്റെ ഹൃദയവുമായി സണ്ണി തോമസ് പുതു ജീവിതത്തിലേക്ക്…. ഹൃദയം വച്ചുപിടിപ്പിച്ച് പത്തു ദിവസത്തിന് ശേഷം പൂർണ ആരോഗ്യവാനായാണ് ആശുപത്രിയിൽ നിന്ന് സണ്ണി വീട്ടിലേക്ക് മടങ്ങുന്നത്.

ലിസി ആശുപത്രിയുടെ ഹൃദയ ശസ്ത്രക്രിയ വിഭാഗത്തിന്റെ മുന്നിൽ നിന്ന് സണ്ണി തോമസ് പാടിയപ്പോൾ ഉള്ളിലിരുന്ന് അനുജിത്തിന്റെ ഹൃദയം ഒരു പക്ഷേ ഏറ്റുപാടിയിട്ടുണ്ടാകും.

സംസ്ഥാന സർക്കാർ വാടകയ്‌ക്കെടുത്തിരിക്കുന്ന ഹെലികോപ്റ്ററിലാണ് കഴിഞ്ഞ 21ന് അനുജിത്തിന്റെ ഹൃദയം തിരുവനന്തപുരത്തു നിന്നും കൊച്ചിയിലെത്തിച്ചത്. അനുജിത്തിൽ നിന്നും വേർപെടുത്തിയ ഹൃദയം മൂന്ന് മണിക്കൂർ 11 മിനിറ്റ് കൊണ്ട് സണ്ണിയിൽ മിടിച്ചു തുടങ്ങി.

ജൂലൈ 14 ന് കൊട്ടാരക്കരയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ അനുജിത്തിന് മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. തുടർന്ന് അനുജിത്തിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഹൃദയവും കൈകളും അടക്കം സാധ്യമായ എട്ട് അവയവങ്ങളാണ് മറ്റ് പലർക്കും പുതുജീവൻ നൽകിയത്. ആരോഗ്യമന്ത്രി കെ.കെ ഷൈലജ ടീച്ചർ വീഡിയോ കോൺഫറൻസിലൂടെ അനുജിത്തിന്റെ കുടുംബത്തിന് ആദരവ് അറിയിച്ചു.

ജീവിതത്തിലേക്ക് തിരിച്ച് വന്ന സണ്ണിക്ക് പറയാനുള്ളത് ഇതാണ്. കേക്ക് മുറിച്ച് സന്തോഷം പങ്കുവച്ചാണ് സണ്ണി തോമസ് ആശുപത്രിയിൽ നിന്നും യാത്രയായത്.

Story Highlights Sunny Thomas enters new life with Anujit’s heart

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top