തിരുവനന്തപുരത്ത് ഇന്ന് 205 പേര്‍ക്ക് കൊവിഡ്; 192 പേര്‍ക്ക് രോഗബാധ സമ്പര്‍ക്കത്തിലൂടെ

തിരുവനന്തപുരത്ത് ഇന്ന് 205 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 192 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ അഞ്ചുപേരുടെ രോഗ ഉറവിടം വ്യക്തമല്ല. ആറു ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് തീരമേഖലയും അതിര്‍ത്തി പ്രദേശങ്ങളുമുള്‍പ്പെടെ 13 ലാര്‍ജ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടു. ക്ലസ്റ്റര്‍ പ്രദേശത്തെ പ്രത്യേക സോണായി തിരിച്ചാണ് നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് തീര മേഖലയ്‌ക്കൊപ്പം മലയോര ഗ്രാമീണ മേഖലകളിലും നഗര കേന്ദ്രങ്ങളിലും പുതിയ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു.
നെയ്യാറ്റിന്‍കര സ്വദേശി ക്ലീറ്റസ് കൊവിഡ് മൂലം മരിച്ചതായി സര്‍ക്കാര്‍ സ്ഥിരീകരിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ച അറുപത്തിയഞ്ചുകാരന്റെ പരിശോധന ഫലം പോസിറ്റീവായി. അഞ്ചുതെങ്ങ് സ്വദേശിയായ അമലോല്‍ഭവക്ലമന്റിന്റെ പരിശോധന ഫലമാണ് പൊസീറ്റീവായത്.
Story Highlights – covid 19, coronavirus, trivandrum
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here