Advertisement

മലപ്പുറത്ത് അതീവ ജാഗ്രത; കൊണ്ടോട്ടിയിൽ നിയന്ത്രണം ഏർപ്പെടുത്തി

August 3, 2020
1 minute Read

മലപ്പുറം ജില്ലയിൽ അതീവ ജാഗ്രത. സമൂഹ വ്യാപന സാധ്യത നിലനിൽക്കുന്ന കൊണ്ടോട്ടിയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി. രാത്രി ഏഴ് മുതൽ രാവിലെ അഞ്ച് വരെ ഇവിടെ നൈറ്റ് കർഫ്യൂ നിലനിൽക്കും. അതേസമയം രണ്ട് അഭിഭാഷകർക്കും ക്ലർക്കിന് രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മഞ്ചേരി കോടതികളിൽ നിയന്തണം കർശനമാക്കി.

കൊണ്ടോട്ടിയിൽ സമൂഹ വ്യാപന സാധ്യത നിലനിൽക്കുന്നതിനാൽ ഈ മേഖലയിൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയത്. താലൂക്ക് പരിധിയിൽ അവശ്യവസ്തുക്കൾ വാങ്ങിക്കാൻ പോവുന്നവർ നിർബന്ധമായും കയ്യിൽ റേഷൻ കാർഡ് കരുതണം. രാത്രി ഏഴ് മുതൽ രാവിലെ അഞ്ച് വരെ ഇവിടെ നൈറ്റ് കർഫ്യൂ നിലനിൽക്കും.

Read Also : സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ അലംഭാവം; വിമർശിച്ച് മുഖ്യമന്ത്രി

അതേസമയം, രണ്ട് അഭിഭാഷകർക്കും ക്ലർക്കിന് രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മഞ്ചേരി കോടതികളിൽ നിയന്തണം കർശനമാക്കി. കോടതി വളപ്പിലേക്ക് പ്രവേശനം താത്ക്കാലികമായി ജുഡീഷ്യൽ ഓഫീസേഴ്‌സിനും ഉദ്യോഗസ്ഥർക്കുമായി പരിമിതപ്പെടുത്തി. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേസ് നടപടികൾ ഓൺലൈൻ മുഖേന ആയിരിക്കും. അതിനിടെ കഴിഞ്ഞ ദിവസം കൊവിഡ് പോസറ്റീവായി 11 മാസമുള്ള കുട്ടി മരിച്ച സംഭവത്തെ തുടർന്ന് ഈ കുട്ടിയുടെ മാതാവിന്റ വീട്ടിലെ 5 പേരുടെ സാമ്പിൾ ശേഖരിച്ച് പരിശോധനക്ക് അയച്ചു.

Story Highlights Coronavirus, Malappuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top