തിരുവനന്തപുരം സ്വർണക്കടത്ത് : സി ആപ്റ്റിലെ ഉദ്യോഗസ്ഥരുടെ മൊഴി കസ്റ്റംസ് ഉടൻ രേഖപ്പെടുത്തും

തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ സി ആപ്റ്റിലെ ഉദ്യോഗസ്ഥരുടെ മൊഴി കസ്റ്റംസ് ഉടൻ രേഖപ്പെടുത്തും. സി അപ്റ്റിലെ 3 ഉദ്യോഗസ്ഥരുടെ മൊഴിയാണ് രേഖപ്പെടുത്തുന്നത്. സ്വർണക്കടത്ത് കേസിൽ എൻഫോഴ്‌സ്‌മെന്റ് അനേഷണം ശക്തമാക്കി. പ്രതികളായ സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവരെ ബുധനാഴ്ച്ച ഹാജരാകാൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ നിർദേശം.
തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ സി ആപ്റ്റിലെ ഉദ്യോഗസ്ഥരുടെ മൊഴി കസ്റ്റംസ് ഉടൻ രേഖപ്പെടുത്തും. സി ആപ്റ്റിലെ മുതിർന്ന മൂന്ന് ഉദ്യോഗസ്ഥരുടെ മൊഴിയാണ് രേഖപ്പെടുത്തുന്നത്. യുഎഇ കോൺസുലേറ്റിൽ നിന്നും സി ആപ്റ്റിലേയ്ക്ക് പാർസലുകൾ വന്നതായി അന്വേഷണ സംഘം നേരത്തെ കണ്ടത്തിയിരുന്നു. ഇത് സംബന്ധിച്ചായിരിക്കും മൊഴിയെടുക്കൽ.
മൊഴിയെടുപ്പിന് മുന്നോടിയായി സി ആപ്റ്റിൽ നിന്നും ഏതാനും രേഖകൾ ഉദ്യോഗസ്ഥർ വാങ്ങിയിട്ടുണ്ട്. തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ എൻഫോഴ്‌സ്‌മെന്റ് അന്വേഷണം ശക്തമാക്കി. പ്രധാന പ്രതികളായ സ്വപ്ന, സദീപ്, സരിത് എന്നിവരെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് സമർപ്പിച്ച അപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ബുധനാഴ്ച്ച പരിഗണിക്കും. ബുധനാഴ്ച്ച പ്രതികളെ ഹാജരാക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
Story Highlights – thiruvananthapuram gold smuggling
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here