വാട്‌സ് ആപ്പ് അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടാതിരിക്കാൻമാർഗം നിർദേശിച്ച് കേരളാ പൊലീസ്

whats app two step verification

വാട്‌സ് ആപ്പ് അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് സ്വകാര്യ ചാറ്റുകൾ ചോർത്തിയെന്ന പരാതികളെ കുറിച്ച് നാം ദിനംപ്രതി കേൾക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇക്കാലത്ത് എങ്ങനെ ഒരാലുമായി വിശ്വസിച്ച് ചാറ്റ് ചെയ്യും, ഈ ചാറ്റ് പുറത്തുവന്ന് നാളെ മറ്റൊരു രീതിയിൽ ചിത്രീകരിക്കപ്പെടുമോ എന്നെല്ലാമുള്ള ചിന്തകൾ നമ്മെ ഇടയ്‌ക്കെങ്കിലും അലട്ടാറുണ്ട്. എന്നാൽ ഈ ആശങ്കകൾക്ക് പ്രതിവിധിയുമായി വാട്‌സ് ആപ്പ് അധികൃതർ തന്നെ രംഗത്തെത്തിയിട്ടുണ്ട്.

‘ടൂ സ്റ്റെപ്പ് വേരിഫിക്കേഷനാണ്’ വാട്‌സാപ്പ് ഹാക്കിംഗ് തടയാനായി അവതരിപ്പിച്ചിരിക്കുന്നത്. വാട്‌സ് ആപ്പിന്റെ പുതിയ അപ്‌ഡേറ്റിൽ ഈ മാറ്റം ലഭ്യമാണ്. വാട്‌സ് ആപ്പ് അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടാതിരിക്കാൻ ടു സ്റ്റെപ്പ് വേരിഫേക്കൻ ചെയ്യണമെന്ന് കേരളാ പൊലീസും നിർദേശിക്കുന്നു.

ടു-സ്റ്റെപ്പ് വെരിഫിക്കേഷൻ ചെയ്യേണ്ടതെങ്ങനെ ?

വാട്‌സ് ആപ്പിലെ സെറ്റിംഗ്‌സിൽ ‘അക്കൗണ്ട്’ എന്ന് ക്ലിക്ക് ചെയ്യണം.

അതിൽ ‘ടു-സ്റ്റെപ്പ് വേരിഫേക്കൻ’ ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് ‘എനേബിൾ’ ബട്ടൺ അമർത്തണം.

തുടർന്ന് ആറ് അക്കമുള്ള രഹസ്യ നമ്പർ പിൻ നമ്പറായി സെറ്റ് ചെയ്യാൻ കമാൻഡ് വരും. ഇതനുസരിച്ച് നമ്പർ സെറ്റ് ചെയ്ത ശേഷം ഇ-മെയിൽ ഐഡിയും കൊടുക്കുക.

പിന്നീട് എപ്പോഴെങ്കിലും ഈ നമ്പറിൽ വാട്‌സ് ആപ്പ് ഇൻസ്റ്റോൾ ചെയ്താൽ ഈ രഹസ്യ നമ്പർ ആവശ്യപ്പെടും.

Story Highlights whats app two step verification

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top