സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം; മലപ്പുറത്ത് ആശങ്ക

മലപ്പുറം ജില്ലയില്‍ 131 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 118 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നും വ്യാപകമായി സമ്പര്‍ക്ക കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ജില്ലയെ ആശങ്കയിലാഴ്ത്തുകയാണ്. രോഗബാധയുണ്ടായതിന്റെ ഉറവിടം അറിയാത്ത 16 പേര്‍ ഉള്‍പ്പടെ 118 സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായത്.
സാമൂഹ്യ വ്യാപന ആശങ്ക നില നില്‍ക്കുന്ന കൊണ്ടോട്ടിക്ക് പുറമേ ജില്ലയുടെ വിവിധ ഇടങ്ങളിലും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. 2,544 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെയായി കൊവിഡ് സ്ഥിരീകരിച്ചത്. അതില്‍ 985 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്. അതേസമയം, 94 പേരാണ് ഇന്ന് ജില്ലയില്‍ രോഗമുക്തി നേടിയത്.
Story Highlights – covid 19, coronavirus, malapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here