മഹാരാഷ്ട്രയില്‍ 7,760 പേര്‍ക്കു കൂടി കൊവിഡ്; 300 മരണം

covid 19, coronavirus, Maharashtra

മഹാരാഷ്ട്രയില്‍ ഇന്ന് 7,760 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 300 മരണങ്ങളാണ് ഇന്ന്
സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. 12,326 പേര്‍ രോഗമുക്തി നേടി. 65.37 ശതമാനമാണ് മഹാരാഷ്ട്രയിലെ കൊവിഡ് രോഗമുക്തി നിരക്ക്. മുംബൈയില്‍ മാത്രം ചൊവാഴ്ച 709 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 873 പേര്‍ രോഗമുക്തി നേടുകയും 56 പേര്‍ മരിക്കുകയും ചെയ്തു.

മഹാരാഷ്ട്രയിലെ ഇതുവരെ 4,57,956 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ 1,42,151 ആക്ടീവ് കേസുകളാണ് ചികിത്സയില്‍ തുടരുന്നത്. സംസ്ഥാനത്ത് ഇതുവരെ 2,99,356 പേര്‍ രോഗമുക്തി നേടി. 16,142 കൊവിഡ് മരണങ്ങളാണ് മഹാരാഷ്ട്രയില്‍ ഇതുവരെ സ്ഥിരീകരിച്ചത്.

Story Highlights – covid 19, coronavirus, Maharashtra

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top