നടിയെ ആക്രമിച്ച കേസ്; വിചാരണ പൂർത്തിയാക്കാൻ സമയം നീട്ടി നൽകി സുപ്രിം കോടതി

നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ ആറ് മാസം കൂടി സമയം നീട്ടി നൽകി സുപ്രിംകോടതി. വിചാരണ കോടതി ജഡ്ജി ഹണി എം വർഗീസിന്റെ ആവശ്യമാണ് കോടതി അംഗീകരിച്ചത്. നടപടി ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചിന്റെതാണ്.
Read Also : നടിയെ ആക്രമിച്ച കേസ്; വിചാരണ നടപടികൾ പുനഃരാരംഭിച്ചു
കഴിഞ്ഞ നവംബർ 29നാണ് സുപ്രിംകോടതി കേസില്‍ ആറു മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്ന ഉത്തരവ് ഇറക്കിയത്. എന്നാൽ ഇതനുസരിച്ച് മെയ് അവസാനത്തിനകം കേസിന്റെ വിചാരണ പൂർത്തിയായില്ല. ശേഷം ഹണി എം വർഗീസ് കത്ത് മുഖേന സമയം നീട്ടി നല്‍കണമെന്ന് ഹൈക്കോടതി അറിയിച്ചത്. പിന്നീട് ഇക്കാര്യം ഹൈക്കോടതി രജിസ്ട്രാർ സുപ്രിം കോടതിയ്ക്ക് കൈമാറി.
നടിയെ ആക്രമിച്ച കേസ് നേരത്തെ പരിഗണിച്ചതും ജസ്റ്റിസ് എഎം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് തന്നെയായിരുന്നു. കോടതി നിലപാട് ആരാഞ്ഞാൽ അനുകൂലിക്കുമെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കിയിരുന്നു. നടി ആവശ്യപ്പെട്ടതിനെ തുടർന്നാണ് വനിതാ ജഡ്ജിയെ കേസ് പരിഗണിക്കാൻ നിയോഗിച്ചത്. ദിലീപും മറ്റും പ്രതികളും മേൽകോടതിയിലടക്കം ഹർജി നൽകിയതിനാൽ കേസിന്റെ വിചാരണ രണ്ട് വർഷത്തോളം നീണ്ടിരുന്നു. പിന്നീടാണ് നടി പ്രത്യേക ഹർജി നൽകിയത്.
Story Highlights – actress attack case, supreme court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here