പൊലീസ് ആസ്ഥാനത്ത് ഒരു എസ്‌ഐയ്ക്ക് കൂടി കൊവിഡ്; എഫ്‌സിഐ ഗോഡൗണില്‍ ഏഴ് തൊഴിലാളികള്‍ക്കും രോഗം

covid 19, coronavirus, police,

പൊലീസ് ആസ്ഥാനത്ത് ഒരു എസ്‌ഐയ്ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ടെലി കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിലെ എസ്‌ഐയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം കഴിഞ്ഞ ദിവസങ്ങളില്‍ റിസ്പ്ഷന്‍ ഡ്യൂട്ടിയും ചെയ്തിരുന്നു. പൊലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ പൊലീസ് ആസ്ഥാനം ഓഗസ്റ്റ് ഒന്ന് മുതല്‍ അടച്ചിട്ടിരിക്കുകയാണ്. വീണ്ടും രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ നാളെയും പൊലീസ് ആസ്ഥാനം തുറന്ന് പ്രവര്‍ത്തിക്കില്ല.

Read Also : രാമക്ഷേത്ര നിര്‍മാണം; പ്രിയങ്കഗാന്ധിയുടെ പ്രസ്താവനക്കെതിരെ മുസ്ലിം ലീഗ്

കഴക്കൂട്ടത്ത് എഫ്‌സിഐ ഗോഡൗണില്‍ ഏഴ് തൊഴിലാളികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് തൊഴിലാളികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. അഞ്ചു ലോറി ഡ്രൈവര്‍മാര്‍ക്കും രണ്ടും ചുമട്ടുതൊഴിലാളികള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 74 തൊഴിലാളികളില്‍ നടത്തിയ പരിശോധനയിലാണ് ഏഴുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ എഫ്‌സിഐ ഗോഡൗണിലെ നാലു പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

Story Highlights covid 19, SI, police headquarters

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top