കോലഞ്ചേരിയിലെ ബലാത്സംഘം നിർഭയക്ക് സമാനമെന്ന് ചികിത്സിച്ച ഡോക്ടർമാർ; വൃദ്ധ അപകടനില തരണം ചെയ്തിട്ടില്ല

കോലഞ്ചേരിയിലെ ബലാത്സംഘം നിർഭയക്ക് സമാനമെന്ന് ചികിത്സിച്ച ഡോക്ടർമാർ. ആക്രമണത്തിനിരയായ 75 കാരി അപടകനില തരണം ചെയ്തിട്ടില്ല. യൂറോളജി, ഗൈനക്കോളജി വിഭാഗത്തിലെ നാല് ഡോക്ടർമാരുടെ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. ഇന്നലെ വൈകുന്നേരത്തോടെയാണ് ശസ്ത്രക്രിയ പൂർത്തിയായത്. അടുത്ത 44 മുതൽ 72 മണിക്കൂർ വരെയുളള സമയം നിർണായകമാണ്. ഇതിനു ശേഷം മാത്രമേ ആരോഗ്യനില വീണ്ടെടുക്കുന്ന കാര്യത്തിൽ കൃത്യമായ നിഗമനത്തിലെത്താൻ കഴിയുവെന്നും ചികിത്സിക്കുന്ന ഡോക്ടർമാർ ട്വന്റി ഫോറിനോട് പറഞ്ഞു. സംഭവത്തെ തുടർന്ന് കസ്റ്റഡിയിലെടുത്ത പ്രതികളെ പുത്തൻ കുരിശ് പൊലീസ് ചോദ്യം ചെയ്തു വരികയാണ്.

എന്നാൽ, സംഭവത്തിന് പിന്നിൽ ഒരു യുവതി ഉണ്ടെന്ന് സംശയിക്കുന്നതായി ആക്രമണത്തിനിരയായ സ്ത്രീയുടെ മകൻ ട്വന്റി ഫോറിനോട് പറഞ്ഞു. പുകയിലയും ചായയും തരാമെന്ന് പറഞ്ഞ് ഓമന എന്ന സ്ത്രീ കൂട്ടികൊണ്ട് പോകുകയും തുടർന്ന് ശേഷം കട്ടിലിൽ ഇരുന്നോ, ടിവി കാണിച്ചു തരാമെന്ന് പറയുകയും തുടർന്ന് തലമുടി നരച്ച പ്രായമുള്ള മനുഷ്യൻ വ്യദ്ധയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. വൃദ്ധയുടെ നിലവിളി കേട്ട് അടുത്ത വീട്ടിലുള്ളവർ ഓടിയെത്തിയപ്പോൾ ഓമന അവരോട് മോശമായി പെരുമാറുകയായിരുന്നു.

ഇന്നലെ രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം എന്നാൽ, വൈകുന്നേരം മൂന്നു മണിയോടെയാണ് ഓമന വൃദ്ധയെ ഓട്ടോറിക്ഷയിൽ കയറ്റി തിരികെ വീട്ടിൽ എത്തിക്കുന്നത്.

ശരീരത്തിൽ നെഞ്ച് മുതൽ വയറ് വരെയുള്ള ഭാഗത്ത് കത്തികൊണ്ട് വരഞ്ഞ് മുറിച്ചിട്ടുണ്ട്. ആന്തരിക അവയവങ്ങൾക്കും സാരമായി പരുക്കേറ്റിട്ടുണ്ട്. മാത്രമല്ല, ജനനേന്ദ്രിയത്തിൽ സാരമായി മുറിവേറ്റിട്ടുണ്ടുമുണ്ട്. മൂത്ര സഞ്ചിയടക്കം പൊട്ടിയ നിലയിലാണ് വൃദ്ധയെ ആശുപത്രിയിലെത്തിക്കുന്നത്.

Story Highlights Doctors treat Kolencherry gang-rape as fearless; The elderly have not overcome the danger

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top