നേപ്പാള്‍ വഴിയുള്ള സ്വര്‍ണക്കടത്ത്; മുസ്‌ലീംലീഗ് പ്രാദേശിക നേതാവിന് വേണ്ടിയെന്ന് പിടിയിലായ പ്രതി; ട്വന്റിഫോര്‍ എക്‌സ്‌ക്ലൂസീവ്

നേപ്പാള്‍ വഴിയുള്ള സ്വര്‍ണക്കടത്ത് സംബന്ധിച്ച പരാതി പൊലീസ് സ്റ്റേഷനില്‍ വച്ച് ഒത്തുതീര്‍പ്പാക്കിയ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍. സ്വര്‍ണം കൊണ്ടുവന്നത് മുസ്ലീം ലീഗ് പ്രാദേശിക നേതാവിനെന്ന് നേപ്പാള്‍ ജയിലില്‍ കഴിയുന്ന അര്‍ഷാദ് ട്വന്‍ിഫോറിനോട് പറഞ്ഞു.
സ്വര്‍ണം ദുബായില്‍ നിന്നും തന്നയച്ചത് മുസ്ലീം ലീഗ് പ്രാദേശിക നേതാവിന്റെ മകനാണ്. നേപ്പാള്‍ എയര്‍പോര്‍ട്ടിന് പുറത്ത് റസാഖ് ഹാജിയുടെ സുഹൃത്ത് അബ്ദുഹാജി കാത്തു നില്‍ക്കും. സ്വര്‍ണമെത്തിക്കുന്നത് റസാഖ് ഹാജിയുടെ ചെമ്മാടുള്ള, വീട്ടിലും ഹോട്ടലിലുമാണ്. പിടിക്കപ്പെട്ടപ്പോള്‍ റസാഖ് ഹാജി ചതിച്ചെന്നും നേപ്പാളിലെ ജയിലില്‍ കഴിയുന്ന പ്രതി ട്വന്റിഫോറിനോട് പറഞ്ഞു.
കത്തില്‍ എഴുതിയതുപോലെ റസാഖ് ഖാജിയുടെ മകന്‍ സ്വര്‍ണം തരും. രണ്ടുതവണ സ്വര്‍ണം കൊണ്ടുവന്നു. രണ്ടാമത്തെ തവണ പിടിക്കപ്പെട്ടു. ദുബായില്‍ നിന്ന് കാഠ്മണ്ഠുവിലേക്കും അവിടെനിന്നും കേരളത്തിലേക്ക് എത്തിക്കും. അവിടെ പരിശോധനകളൊന്നുമില്ല. സ്വര്‍ണബിസ്‌ക്കറ്റായിട്ടാണ് കൊണ്ടുവരുന്നത്. 100 ഗ്രാം വീതമുള്ള സ്വര്‍ണബിസ്‌ക്കറ്റാണ് കൊണ്ടുവരുന്നത്. 800 ഗ്രാം സ്വര്‍ണം കടത്തുന്നതിന് നാല്‍പതിനായിരം രൂപ കൂലി ലഭിക്കുമെന്നും അര്‍ഷാദ് ട്വന്റിഫോറിനോട് പറഞ്ഞു.
Story Highlights – Gold smuggling through Nepal, Muslim League leader
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here