യുദ്ധം കൊവിഡിനെതിരെ; മറ്റ് വകുപ്പുകള്‍ക്കെതിരെയല്ല: ഐജി വിജയ് സാക്കറെ

യുദ്ധം കൊവിഡിനെതിരെയാണെന്ന് ഐജി വിജയ് സാക്കറെ. മറ്റ് വകുപ്പുകള്‍ക്കെതിരെയല്ല. ജനാധിപത്യപരമായാണ് പൊലീസ് പ്രവര്‍ത്തിക്കുന്നത്. കണ്ടെയ്ന്മെന്റ് കാര്യക്ഷമമായി നടത്തുന്നതില്‍ പൊലീസിനു വൈദഗ്ധ്യമുണ്ട്. പൊലീസ് ആര്‍ക്കും എതിരല്ലെന്നും ആരോഗ്യ വകുപ്പുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നും ഐജി വിജയ് സാക്കറെ കൊച്ചിയില്‍ വ്യക്തമാക്കി.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പൊലീസിന് ചുമതലകള്‍ നല്‍കിയതിനെതിരെ ആരോഗ്യ പ്രവര്‍ത്തകര്‍ രംഗത്ത് എത്തിയിരുന്നു. ആരോഗ്യ രംഗത്തെ പ്രമുഖ സംഘടനകള്‍ പ്രതിഷേധവുമായി മുന്നോട്ട് വന്നു. ഐഎംഎ, കെജിഎംഒഎ, കേരളാ ഹെല്‍ത്ത് ഇന്‍സ്പെട്ക്ടേഴ്സ് യൂണിയന് തുടങ്ങിയ സംഘടനകളാണ് പ്രതിഷേധം അറിയിച്ചത്.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൊലീസിനെ ഏല്‍പ്പിക്കുന്നത് നല്ല തീരുമാനമല്ലെന്ന് ഐഎംഎ കേരളാ ഘടകം പറഞ്ഞു. കൂടിയാലോചന നടത്താതെയുള്ള തീരുമാനമെന്നും പ്രതികരണം. ആരോഗ്യപരമായ തീരുമാനമെടുക്കേണ്ടത് ആരോഗ്യ പ്രവര്‍ത്തകരാണെന്ന് ഐഎംഎ അധികൃതര്‍ പറഞ്ഞു. ഇതൊരു ശാസ്ത്രീയമായ തീരുമാനമല്ല. സമ്പര്‍ക്ക പട്ടിക ഉള്‍പ്പെടെ തയാറാക്കേണ്ടത് ആരോഗ്യ പ്രവര്‍ത്തകരാണ്. ഇതിനുള്ള പരിശീലനം ലഭിച്ചത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണെന്നും സംഘടനകള്‍ വ്യക്തമാക്കി. പ്രതിഷേധം സംബന്ധിച്ച് കത്തും മുഖ്യമന്ത്രിക്ക് നല്‍കിയിട്ടുണ്ടെന്നാണ് വിവരം.
Story Highlights – IG Vijay Sakhare talk
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here