Advertisement

അയോധ്യ രാമക്ഷേത്ര നിർമാണത്തിന്റെ ശിലാസ്ഥാപനം നാളെ

August 4, 2020
2 minutes Read

അയോധ്യ രാമക്ഷേത്ര നിർമാണത്തിന്റെ ശിലാസ്ഥാപനം നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിയ്ക്കും. ക്ഷേത്ര നിർമാണ ആരംഭ ചടങ്ങുകൾ അന്തർ ദേശീയ തലത്തിൽ തന്നെ വൻ ആഘോഷമാക്കാനാണ് രാമക്ഷേത്ര നിർമാണ ട്രസ്റ്റിന്റെയും വിവിധ ഹൈന്ദവ സംഘടനകളുടെയും ശ്രമം. സുരക്ഷാ മുന്നിറിയിപ്പുകളുടെ പശ്ചാത്തലത്തിലും കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിലും കനത്ത സുരക്ഷയിലും ജാഗ്രതയിലുമാണ് ആണ് ചടങ്ങുകൾ നടക്കുക.

അതീവ സുരക്ഷയോടെ 200 പേർ മാത്രമാവും ചടങ്ങിൽ പങ്കെടുക്കുക. മാത്രമല്ല, പങ്കെടുക്കാൻ കഴിയാത്ത ആളുകളെയും ചടങ്ങിന്റെ ഭാഗമാക്കാനുള്ള നടപടികളും ആസൂത്രണം ചെയ്യുന്നുണ്ട്. രാജസ്ഥാനിൽ നിന്നും കല്ലുകളെത്തിച്ചാണ് ശിലാ നിർമാണം പുരോഗമിക്കുന്നത്. നാളെ 11 മണിയോടുകൂടി ശിലാസ്ഥാപന ചടങ്ങുകൾക്കായി പ്രധാനമന്ത്രി അയോധ്യയിൽ എത്തിച്ചേരും. ഹനുമാൻ ഘടിയിലെ പ്രാർത്ഥനയ്ക്ക് ശേഷമാവും പ്രധാനമന്ത്രി ശിലാസ്ഥാപന ചടങ്ങിലേക്ക് കടക്കുക. 40 കിലോ ഭാരമുള്ള വെള്ളിയിലുള്ള ശിലയാണ് പ്രധാനമന്ത്രി സ്ഥാപിക്കുക.

Story Highlights The foundation stone of the Ayodhya Ram Temple will be laid tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top