രാമക്ഷേത്ര നിർമ്മാണം; ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ അനുകൂല നിലപാടുമായി യൂത്ത് കോൺഗ്രസ്

youth congress ram temple

അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിൽ അനുകൂല നിലപാടുമായി യൂത്ത് കോൺഗ്രസ്. ക്ഷേത്ര നിർമ്മാണത്തെ അനുകൂലിച്ച് നിരവധി ഫേസ്ബുക്ക് പോസ്റ്റുകളാണ് ഇന്ത്യൻ യൂത്ത് കോൺഗ്രസ് തങ്ങളുടെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ചിരിക്കുന്നത്. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, കോൺഗ്രസ് എംഎൽഎയും വക്താവുമായ രൺദീപ് സിംഗ് സുർജേവാല, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് എന്നിവരുടെയൊക്കെ പ്രസ്താവനകൾ പേജിൽ പങ്കുവച്ചിട്ടുണ്ട്.

भगवान राम मर्यादा भी हैं और मानवता भी।भगवान राम समरसता भी हैं और सद्भाव भी।भगवान राम साहस भी हैं और संयम भी।भगवान राम तो ‘निर्बल का बल’ हैं। : श्री Randeep Singh Surjewala

Posted by Indian Youth Congress on Tuesday, August 4, 2020

Read Also : രാമക്ഷേത്ര നിര്‍മാണം; പ്രിയങ്കഗാന്ധിയുടെ പ്രസ്താവനക്കെതിരെ മുസ്ലിം ലീഗ്

‘കാലങ്ങളായി രാജ്യത്ത് മാനവികത പടർത്താനുള്ള ചരടായി രാമൻ നിലകൊണ്ടിട്ടുണ്ട്. രാമദേവൻ ഒരു ആശ്രയവും സമർപ്പണവുമാണ്.’ ഒരു പോസ്റ്റിൽ യൂത്ത് കോൺഗ്രസ് പറയുന്നു. രാമൻ എല്ലാവർക്കും ഉള്ളതാണെന്നും ഗാന്ധി തൻ്റെ പ്രാർത്ഥനാ മന്ത്രത്തിൽ പോലും രാമനെയാണ് സ്മരിച്ചിരുന്നതെന്നും മറ്റൊരു പോസ്റ്റിൽ പറയുന്നു.

5 अगस्त को होने वाला राम मंदिर शिलान्यास प्रधानमंत्री के लिये साहस दिखाने तथा लोगों को यह संकल्प लेने के लिये कहने का एक…

Posted by Indian Youth Congress on Tuesday, August 4, 2020

നേരത്തെ, രാമക്ഷേത്രം നിർമ്മിക്കുന്നതിനുള്ള ഭൂമിപൂജ ദേശീയ ഐക്യത്തിനുള്ള അവസരമാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞിരുന്നു. രാമൻ എല്ലാവർക്കുമൊപ്പം ഉണ്ടെന്നും തൻ്റെ ട്വിറ്റർ ഹാൻഡിലിൽ പ്രിയങ്ക ഗാന്ധി കുറിച്ചു.

राम साहस हैं, राम संगम हैं, राम संयम हैं, राम सहयोगी हैं। राम सबके हैं। भगवान राम सबका कल्याण चाहते हैं। इसीलिए वे मर्यादा पुरुषोत्तम हैं। : श्रीमती Priyanka Gandhi Vadra

Posted by Indian Youth Congress on Tuesday, August 4, 2020

“ധീരതയും ത്യാഗവും ലാളിത്യവും പരിത്യാഗവും സമർപ്പണവുമാണ് ദീനബന്ധു രാമൻ എന്ന പേരിൻ്റെ കാതൽ. രാമൻ എല്ലായിടത്തും എല്ലാവരിലും ഉണ്ട്. രാമദേവൻ്റെയും സീതാദേവിയുടെയും സന്ദേശവും അനുഗ്രഹവും കൊണ്ട്, ഭൂമിപൂജ ദേശീയ ഐക്യത്തിനും സാഹോദര്യത്തിനും സാംസ്‌കാരിക കൂട്ടായ്‌മയ്‌ക്കുമുള്ള അവസരമാണ്.”- പ്രിയങ്ക ഗാന്ധി കുറിച്ചു.

कल रामलला के मंदिर के भूमिपूजन का कार्यक्रम रखा गया है। भगवान राम की कृपा से यह कार्यक्रम उनके संदेश को प्रसारित करने वाला राष्ट्रीय एकता, बंधुत्व और सांस्कृतिक समागम का कार्यक्रम बने। जय सियाराम

Posted by Indian Youth Congress on Tuesday, August 4, 2020

Read Also : രാമക്ഷേത്രത്തിനുള്ള ഭൂമിപൂജ ദേശീയ ഐക്യത്തിനുള്ള അവസരം; പ്രിയങ്ക ഗാന്ധി

राम सबरी के हैं, सुग्रीव के भी। राम वाल्मीकि के हैं और भास के भी। राम कंबन के हैं और एषुत्तच्छन के भी। राम कबीर के हैं,…

Posted by Indian Youth Congress on Tuesday, August 4, 2020

നാളെയാണ് രാമക്ഷേത്രത്തിൻ്റെ ഭൂമിപൂജ. ക്ഷേത്രത്തിൻ്റെ ശിലാസ്ഥാപനം നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിയ്ക്കും.ക്ഷേത്ര നിർമാണ ആരംഭ ചടങ്ങുകൾ അന്തർ ദേശീയ തലത്തിൽ തന്നെ വൻ ആഘോഷമാക്കാനാണ് രാമക്ഷേത്ര നിർമാണ ട്രസ്റ്റിന്റെയും വിവിധ ഹൈന്ദവ സംഘടനകളുടെയും ശ്രമം. സുരക്ഷാ മുന്നിറിയിപ്പുകളുടെ പശ്ചാത്തലത്തിലും കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിലും കനത്ത സുരക്ഷയിലും ജാഗ്രതയിലുമാണ് ആണ് ചടങ്ങുകൾ നടക്കുക.

युग-युगांतर से भगवान राम का चरित्र भारतीय भूभाग में मानवता को जोड़ने का सूत्र रहा है। भगवान राम आश्रय हैं और त्याग भी।

Posted by Indian Youth Congress on Tuesday, August 4, 2020

Story Highlights youth congress supports ram temple construction

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top