Advertisement

വീടിന് മുകളിൽ മരം വീണ് ആറ് വയസുകാരിക്ക് ദാരുണാന്ത്യം; പിതാവിന്റെ കാൽ നഷ്ടപ്പെട്ടു

August 5, 2020
2 minutes Read
house owner died wall

വീടിന് മുകളിൽ മരം വീണ് വയനാട്ടിൽ ആറ് വയസുകാരി മരിച്ചു. തവിഞ്ഞാൽ വാളാടാണ് സംഭവം. തോളക്കര ആദിവാസി കോളനിയിലെ ജ്യോതികയാണ് മരിച്ചത്. സംഭവത്തിൽ കുഞ്ഞിന്റെ അച്ഛൻ ബാബുവിനും പരുക്കേറ്റു.

കനത്ത മഴയിലാണ് വീടിന് മുകളിലേക്ക് മരം വീണത്. അപകടത്തിൽ ബാബുവിന്റെ ഒരു കാൽ പൂർണമായി നഷ്ടപ്പെട്ടു. ശക്തമായ കാറ്റിലാണ് മരം വീണത്. വീടിനകത്ത് ഉറങ്ങുകയായിരുന്നു ജ്യോതിക. ഇന്നലെ രാത്രിയോടെയാണ് സംഭവം. പരുക്കേറ്റ ബാബു ചികിത്സയിലാണ്.

Read Also : ആലുവയിൽ നാണയം വിഴുങ്ങിയ മൂന്ന് വയസുകാരന് ചികിത്സ കിട്ടാതെ ദാരുണാന്ത്യം

മഴയെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകൾ ജില്ലയിൽ വൈത്തിരിയിലും മാനന്തവാടിയിലും അടക്കം ആരംഭിച്ചിട്ടുണ്ട്. അതിശക്തമായ മഴയാണ് പല മേഖലകളിലും റിപ്പോർട്ട് ചെയ്യുന്നത്. കോഴിക്കോട്- ഊട്ടി റൂട്ടിൽ മരം വീണതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു.

Story Highlights child death, heavy rain and wind

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top