തെരുവുനായയെ ദത്തെടുത്ത് സെയിൽസ്മാൻ ആക്കി ഹ്യുണ്ടായ് ഷോറൂം; ചിത്രങ്ങൾ വൈറൽ

കാർ ഷോറൂമിൽ കയറുമ്പോൾ നമ്മളെ എതിരേൽക്കുന്നത് അവിടെയുള്ള സെയിൽസ്പേഴ്സൺ ആയിരിക്കും. സെയിൽസ്മാൻ അല്ലെങ്കിൽ സെയിൽസ്ഗേൾ. അതിനപ്പുറം ഒരു പദം ഇതുവരെ സെയിൽസ്പേഴ്സൺ എന്ന സ്ഥാനത്തിനു കല്പിക്കപ്പെട്ടിട്ടില്ല. എന്നാൽ, ക്ലീഷേകൾ പഴങ്കഥയാവുകയാണ്. പതിവുകൾ തെറ്റിച്ച് സെയിൽസ്ഡോഗ് എന്ന പദം കൂടി ബ്രസീലിലെ ഒരു ഹ്യുണ്ടായ് ഷോറൂമിൽ നിന്ന് കേൾക്കുന്നു.
Read Also : താനോസിന് എതിരാളി ശക്തിമാൻ; വൈറലായി അനിമേഷൻ വീഡിയോ
അതെ, ഒരു നായയാണ് അവിടുത്തെ ഒരു സെയിൽസ്പേഴ്സൺ. ബ്രസീലിലെ എസ്പിരിറ്റോ സാൻ്റോയിലുള്ള ഹ്യുണ്ടായ് ഷോറൂമിനരികെ സ്ഥിരം കറങ്ങി നടക്കുമായിരുന്ന നായ അവിടുത്തെ ജോലിക്കാരുമായി ചങ്ങാത്തത്തിലായി. എല്ലാവരുമായും നല്ല പരിചയം. ഷോറൂമിൻ്റെ പ്രവർത്തനമൊക്കെ അവൻ നന്നായി മനസിലാക്കി. ഒടുവിൽ, കഴിഞ്ഞ മെയിൽ തെരുവിൽ നിന്ന് ജോലിക്കാർ അവനെ ഷോറൂമിനകത്തേക്ക് വിളിച്ചു. അവന് ഷോറൂമിൽ തന്നെ കിടക്കാൻ ഇടം നൽകി. ഭക്ഷണവും വേണ്ടുവോളം സ്നേഹവും നൽകി. അവനെയും അവർ തങ്ങളുടെ കുടുംബത്തിൽ കൂട്ടി. അവന് അവർ ഒരു പേരുമിട്ടു- ടക്സൺ പ്രൈം. അതും പോരാഞ്ഞ് അവനെ അവിടത്തെ സെയിൽസ്പേഴ്സണും ആക്കി. ഐഡി കാർഡൊക്കെയുണ്ട്.
Read Also : അഭയകേന്ദ്രത്തിൽ വെച്ച് വളർത്തുനായയുമായി ഒത്തുചേരുന്ന അന്തേവാസി; മനസ്സ് നിറക്കും ഈ വീഡിയോ
മൂന്നു ദിവസം മുൻപ് ഹ്യുണ്ടായ് ബ്രസീൽ തങ്ങളുടെ ഇൻസ്റ്റഗ്രാം പേജിലൂടെ അവൻ്റെ ചിത്രങ്ങൾ പങ്കുവച്ചു. ‘ഇതാണ് ടക്സൺ പ്രൈം, ഹ്യുണ്ടായ് പ്രൈം ഡീലർഷിപ്പിലെ സെയിൽസ്ഡോഗ് ആണ് ഇവൻ. പുതിയ അതിഥിക്ക് ഏകദേശം ഒരു വയസായി. ഹ്യുണ്ടായി കുടുംബം ഇവനെ സ്വാഗതം ചെയ്യുകയും സഹപ്രവർത്തകരുമായും ഉപഭോക്താക്കളുമായും ഇവൻ സൗഹൃദത്തിലാവുകയും ചെയ്തു.’- ഹ്യുണ്ടായ് കുറിച്ചു.
ടക്സൺ പ്രൈമിന് സ്വന്തമായി ഇൻസ്റ്റ ഐഡിയുണ്ട്. 43000ഓളം പേരാണ് ഈ ഐഡി പിന്തുടരുന്നത്.
Story Highlights – Hyundai Showroom Adopts Street Dog, Makes Him Car Salesman
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here