Advertisement

ഹെൽമറ്റ് ധരിക്കാതെ രൂപമാറ്റം വരുത്തിയ ബൈക്ക് ഓടിച്ചു; പെൺകുട്ടിക്ക് 20,500 രൂപ പിഴ

August 5, 2020
2 minutes Read
mvd viral bike girl

ഹെൽമറ്റ് ധരിക്കാതെ രൂപമാറ്റം വരുത്തിയ ബൈക്ക് ഓടിച്ച പെൺകുട്ടിക്കെതിരെ നടപടിയുമായി മോട്ടർ വാഹന വകുപ്പ്. കൊല്ലം പുന്തലത്താഴത്തുള്ള പെൺകുട്ടിയുടെ വീട്ടിലെത്തിയാണ് മോട്ടർ വാഹന വകുപ്പിൻ്റെ എൻഫോഴ്സ്മെൻ്റ് നടപടി സ്വീകരിച്ചത്. ഹെൽമറ്റ് ധരിക്കാതെ രൂപമാറ്റം വരുത്തിയ ബൈക്ക് ഓടിക്കുന്ന പെൺകുട്ടിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതേ തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിച്ചത്.

Read Also : തെരുവുനായയെ ദത്തെടുത്ത് സെയിൽസ്മാൻ ആക്കി ഹ്യുണ്ടായ് ഷോറൂം; ചിത്രങ്ങൾ വൈറൽ

വിവിധ കുറ്റങ്ങളിലായി 20,500 രൂപ പിഴ ചുമത്തിയ മോട്ടോർ വാഹനവകുപ്പ് പെൺകുട്ടിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ശുപാർശ നൽകുകയും ചെയ്തു. ഗിയർ ഇല്ലാത്ത സ്കൂട്ടർ ഓടിക്കുന്നതിനുള്ള ലൈസൻ‌സാണ് പെൺകുട്ടിക്ക് ഉണ്ടായിരുന്നതെന്ന് മോട്ടോർ വാഹന വകുപ്പിൻ്റെ പരിശോധനയിൽ കണ്ടെത്തി. ഈ ലൈസൻസ് ഉപയോഗിച്ച് ഗിയർ ഉള്ള ബൈക്ക് ഓടിച്ചതിനു 10000 രൂപയും ബൈക്കിൽ രൊപമാറ്റം വരുത്തിയതിന് വീണ്ടും 10000 രൂപയും ഹെൽമറ്റ് ഇല്ലാതെ ബൈക്ക് ഓടിച്ചതിന് 500 രൂപയും ചേർത്താണ് 20,500 രൂപ പിഴ ചുമത്തിയത്.

Read Also : രണ്ട് മിനിട്ടിൽ വർണവെറി അടയാളപ്പെടുത്തി ഒരു ഹ്രസ്വചിത്രം; ‘പ്യൂപ്പ’ വൈറൽ

പെൺകുട്ടി ബൈക്ക് ഓടിക്കുന്നതായുള്ള പരാതി വീഡിയോ സഹിതം മോട്ടർ വാഹന വകുപ്പിനു ലഭിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ പരാതി പരിശോധിക്കാനും നടപടി സ്വീകരിക്കാനും എൻഫോഴ്സ്മെന്റ് ആർടിഒ ഡി. മഹേഷ് നിർ‌ദേശിച്ചു. എംവിഐ സുമോദ് സഹദേവൻ, എഎംവിഐമാരായ എസ്.ബിനോജ്, എസ്.യു.അനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

Story Highlights mvd fined viral bike girl

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top