Advertisement

ശ്രീറാം എന്നെഴുതിയ ഇഷ്ടികകൾ, ബൻഷി മലയിലെ കല്ലുകൾ; ചെലവ് 300 കോടി; അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രത്യേകതകൾ

August 5, 2020
2 minutes Read
specialties of ayodhya ram temple

പതിറ്റാണ്ടുകൾ നീണ്ട നിയമയുദ്ധത്തിനൊടുവിൽ 2019 നവംബറിനാണ് അയോധ്യയിൽ രാമക്ഷേത്രം പണിയുന്നതിന് സുപ്രിംകോടതി അനുമതി നൽകുന്നത്. വിധിക്ക് പിന്നാലെ രൂപീകരിച്ച ട്രസ്റ്റ് രാമക്ഷേത്ര നിർമാണത്തിനായുള്ള പദ്ധതികൾക്ക് രൂപം നൽകി. അങ്ങനെയാണ് 300 കോടി രൂപയുടെ ക്ഷേത്രം രൂപകൽപന ചെയ്യുന്നത്.

‘ശ്രീറാം’ എന്നെഴുതിയ രണ്ട് ലക്ഷത്തിലേറെ ഇഷ്ടികകൾ അയോധ്യയിലെ രാമക്ഷേത്രത്തിനായി ഉപയോഗിച്ചിട്ടുണ്ട്. ഓരോ ഇഷ്ടികയിലും പല ഭാഷകളിലാണ് ‘ശ്രീറാം’ എന്ന് എഴുതിയിരിക്കുന്നത്.

ചന്ദ്രകാന്ത ഭായ് സോംപുരയാണ് രാമക്ഷേത്രത്തിന്റെ ആർക്കിടക്ട്. ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തിന് പിന്നിലും ഇദ്ദേഹം തന്നെയാണ്.

15 തലമുറകളിലായി നൂറിലേറെ ക്ഷേത്രങ്ങളാണ് സോംപുര കുടുംബം ലോകത്താകെ നിർമിച്ചിരിക്കുന്നത്.

‘നഗർ’ രീതിയിലാണ് രാമക്ഷേത്രം നിർമിക്കുന്നത്. 81.5 അടി ഉയരമുള്ള അഷ്ടഭുജാകൃതിയിലുള്ള മലകൾ, അഞ്ച് മണ്ഡപങ്ങൾ എന്നിവ രാമക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. ഏറ്റവും താഴെയുള്ള നിലയിൽ രാം ലല്ലയുടെ പ്രതിമയാണ് പ്രതിഷ്ഠിക്കുക. ഒന്നാം നിലയിൽ രാം ദർബാറുണ്ടാകും.

പ്രധാന ക്ഷേത്രത്തിന് ചുറ്റും നാല് ചെറിയ അമ്പലങ്ങളുണ്ടാകും. ക്ഷേത്രത്തിൽ പ്രാർത്ഥനാ മുറി, പഠിക്കാനുള്ള ഇടം, സ്വാമിമാർക്ക് താമസിക്കാനുള്ള ഇടം, മ്യൂസിയം എന്നിവയുണ്ടാകും.

ചിത്രപ്പണികൾ ചെയ്ത 360 തൂണുകൾ ഈ ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയാണ്. ബൻഷി മലയിൽ നിന്നാണ് ക്ഷേത്രം പണിയാനുള്ള കല്ലുകൾ കൊണ്ടുവന്നിരിക്കുന്നത്.

മൂന്നര വർഷമെടുത്താകും രാമക്ഷേത്രത്തിന്റെ നിർമാണം പൂർത്തീകരിക്കുക.

Story Highlights specialties of ayodhya ram temple

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top