നടി ഖുശ്ബുവിനെതിരെ ബലാത്സംഗ ഭീഷണി

കോൺഗ്രസ് നേതാവും നടിയുമായ ഖുശ്ബുവിനെതിരെ ബലാത്സംഗ ഭീഷണി. ട്വിറ്ററിലൂടെയാണ് ഖുശ്ബു ഇക്കാര്യം വ്യക്തമാക്കിയത്. മുസ്ലീമായതിനാൽ താൻ ബലാത്സംഗം ചെയ്യപ്പെടേണ്ടവളാണെന്ന് ഫോണിൽ വിളിച്ചയാൾ ഭീഷണിപ്പെടുത്തിയെന്ന് ഖുശ്ബു പറഞ്ഞു. ഭീഷണി മുഴക്കിയ ആളുടെ പേര് വിവരങ്ങളും ഖുശ്ബു പുറത്തുവിട്ടു.

കൊൽക്കത്തയിൽ നിന്നുള്ള ഒരു നമ്പറിൽ നിന്നാണ് ഫോൺ കോൾ വന്നതെന്നും സഞ്ജയ് ശർമ എന്ന പേരാണ് കാണിച്ചതെന്നും ഖുശ്ബു പറഞ്ഞു. വിളിച്ച ആളുടെ ഫോൺ നമ്പർ ഖുശ്ബു പുറത്തുവിട്ടു. മുസ്ലീമായതിനാൽ താൻ ബലാത്സംഗം ചെയ്യപ്പെടേണ്ടവളാണെന്നാണ് അയാൾ പറഞ്ഞത്. ഇത് രാമഭൂമി തന്നെയാണോ എന്നും പ്രധാനമന്ത്രി അക്കാര്യം പറയണമെന്നും ഖുശ്ബു പറഞ്ഞു.

സംഭവത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനൽജി ഇടപെടണമെന്ന് പറഞ്ഞ ഖുശ്ബു പൊലീസ് അന്വേഷണം വേണമെന്നും പറഞ്ഞു. തനിക്ക് സംഭവിച്ചത് ഇതാണെങ്കിൽ മറ്റ് സ്ത്രീകളുടെ സ്ഥിതി എന്താകുമെന്നും ഖുശ്ബു ചോദിക്കുന്നു.

Story Highlights Khushboo

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top