Advertisement

ജമ്മു കശ്മീരിന് പുതിയ ലഫ്റ്റനന്റ് ഗവർണർ

August 6, 2020
1 minute Read

ജമ്മു കശ്മീരിൽ പുതിയ ലഫ്റ്റനന്റ് ഗവർണറെ നിയമിച്ചു. ഗിരീഷ് ചന്ദ്ര മുർമു രാജിവച്ച ഒഴിവിൽ മനോജ് സിൻഹയാണ് പുതിയ ഗവർണർ. ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമാണ് മനോജ് സിൻഹ.

ഇന്നുതന്നെ ജമ്മു കശ്മീരിലേക്ക് തിരിക്കുമെന്ന് മനോജ് സിൻഹ പ്രതികരിച്ചു. അനുച്ഛേദം 370 റദ്ദാക്കി ജമ്മുകശ്മീരിനെ കേന്ദ്രഭരണ പ്രദേശമാക്കിയതിന് ശേഷമുള്ള രണ്ടാമത്തെ ലഫ്റ്റനന്റ് ഗവർണറായാണ് മനോജ് സിൻഹ ചുമതലയേൽക്കുന്നത്. രാജിവച്ച ജി.സി. മുർമുവിനെ സി.എ.ജി ആയി നിയമിച്ചേക്കും. രാജീവ് മെഹ്റിഷി സി.എ.ജി സ്ഥാനത്ത് നിന്ന് അടുത്തയാഴ്ച വിരമിക്കാനിരിക്കെയാണ് രാജി.

Story Highlights Manoj Sinhan, Jammu and Kashmir Lt Governor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top