Advertisement

‘ഗോ ഫൂഡ്’ അതിവേഗ ഫൂഡ് ഡെലിവറി ആപ്ലിക്കേഷനുമായി യുഎഇയിലെ റെസ്‌റ്റോറന്റുകൾ രംഗത്ത്

August 6, 2020
2 minutes Read

പുതിയഫൂഡ് ഡെലിവറി ആപ്ലിക്കേഷനുമായി ദുബായിലെ റെസ്റ്റോറന്റ് ഉടമകൾ. ഗോ ഫൂഡ് എന്ന ഫുഡ് ഡെലിവറി ആപ് യുഎഇയിൽ തരംഗമാകുകയാണ്. ഇനി ഇടനിലക്കാരില്ലാതെ റെസ്റ്റോറന്റുകളിലേക്ക് നേരിട്ട് തന്നെ ഭക്ഷണ ഓർഡറുകൾ നൽകാം.

2000ൽ അധികം റെസ്റ്റോറന്റുകളിൽ നിന്ന് ഇഷ്ടമുള്ള ഭക്ഷണം ആപ്ലിക്കേഷനിൽ നിന്ന് തെരഞ്ഞെടുക്കാവുന്നതാണ്. ഷി ബർഗർ, സബ് വേ, 800 പിസ്സ, ടോണി റോമാസ്, ചൈനീസ് പാലസ്, വില്ല ബെയ്‌റൂട്ട്, ചിക്കൻ ടിക്കാ ഇൻ, കാലിക്കറ്റ് പരഗൺ തുടങ്ങി പ്രമുഖ ഭക്ഷണശാലകൾ എല്ലാം തന്നെ ആപ്പിലൂടെ ഫൂഡ് ഡെലിവറി ചെയ്യുന്നു. ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് ആദ്യ മൂന്ന് ഓർഡറുകൾക്ക് 25 ശതമാനം ഡിസ്‌ക്കൗണ്ടും ഉപഭോക്താക്കൾക്ക് നേടാം.

ഗോ ഫൂഡ് ആപ്പിലൂടെ വീട്ടിലേക്ക് ആവശ്യമായ സാധനങ്ങളും ഓർഡർ ചെയ്യാം. ബേക്ക്ഡ് ഭക്ഷണങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, പാൽ, ഇറച്ചി തുടങ്ങി വീട്ടിലേക്ക് ആവശ്യമായ എല്ലാത്തിനും ആപ്ലിക്കേഷനിലൂടെ ഓർഡർ നൽകാവുന്നതാണ്. ഇവ 24 മണിക്കൂറിനകം വീട്ടിലേക്ക് എത്തിക്കും.

കുറഞ്ഞത് 100 ദർഹമിന്റെ ഓർഡറാണ് ആപ്ലിക്കേഷനിലൂടെ സ്വീകരിക്കുക. ആദ്യ മാസം 30 ശതമാനം ഡിസ്‌ക്കൗണ്ട് ആപ്ലിക്കേഷനിലൂടെ ലഭിക്കും. മികച്ച പ്രതികരണമാണ് ആപ്ലിക്കേഷന് ലഭിക്കുന്നതെന്ന് ഗോ ഫൂഡ് സ്ഥാപകൻ ഷാനവാസ് മുഹമ്മദ്. ഗോ ഫൂഡ് യുഎഇയിലെ പ്രദേശിക കർഷകർക്ക് പിന്തുണ നൽകുന്നു, കർഷകരെ പ്രോത്സാഹിപ്പിക്കുകയാണ് ഗോ ഫൂഡിന്റെ ഓരോ ഉപഭോക്താവും ചെയ്യുന്നതെന്നും ഷാനവാസ് മുഹമ്മദ്. കൊവിഡ് കാലത്ത് അതിനനുസരിച്ചുള്ള സൗകര്യങ്ങളും ആപ്ലിക്കേഷനിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. മികച്ച ഷോപ്പിംഗ് അനുഭവമാണ് ആപ്ലിക്കേഷൻ നൽകുക. ഗുണമേന്മയിൽ യാതൊരു വിട്ടുവീഴ്ചയില്ലെന്നും ഷാനവാസ് മുഹമ്മദ് വ്യക്തമാക്കി. കൊവിഡ് കാലത്താണ് ആളുകൾ വീട്ടു സാധനങ്ങൾ ഓൺലൈനായി ഓർഡർ ചെയ്യുന്നത് ആഡംബരമല്ലെന്ന് മനസിലാക്കിയത്. അതിനാലാണ് ഗ്രോസറി ഡെലിവറി സർവീസ് പുതിയ ചുവടുവയ്പ്പായി ഗോ ഫൂഡ് ആരംഭിച്ചതെന്ന് സിഇഒ നവീദ് ദൗലത്ത്ഷഹി പറഞ്ഞു.

Read Also : ജോക്കര്‍ മാല്‍വെയര്‍ കടന്നുകൂടിയതിനെ തുടര്‍ന്ന് പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്ത 11 ആപ്ലിക്കേഷനുകള്‍

സമ്പർക്ക രഹിത ഡെലിവറി, ഓൺലൈൻ പേയ്‌മെന്റ് എന്നീ സൗകര്യങ്ങൾ കൊവിഡ് കാലത്ത് ആപ്ലിക്കേഷനില്‍ സുരക്ഷക്കായി സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ കൊവിഡ് പ്രതിരോധത്തിനായി സ്റ്റോറേജും ഡെലിവറി വാഹനങ്ങളും ദിവസേന അണുനശീകരണം നടത്തുന്നു. ഡെലിവറി ഏജന്റുമാരുടെ ശരീര താപനില അളക്കുകയും, പിപിഇ കിറ്റ് ധരിക്കുകയും ചെയ്യുന്നതിലൂടെ പ്രതിരോധം വീണ്ടും ഉറപ്പാക്കുകയാണ്. ഗോ ഫുഡ് ആപ് ആൻഡ്രോയിഡിലും ആപ്പിൾ സ്റ്റോറിലും ലഭ്യം. കൂടുതൽ വിവരങ്ങൾക്ക് www.gofood.online സന്ദർശിക്കുക.

Story Highlights go food, food delivery appication

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top