സുശാന്തിന്റെ മരണം; നടി റിയ ചക്രവര്‍ത്തിക്കും ബന്ധുക്കള്‍ക്കുമെതിരെ സിബിഐ കേസെടുത്തു

ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തില്‍ നടി റിയ ചക്രവര്‍ത്തിയും ബന്ധുക്കളും അടക്കം ആറ് പേര്‍ക്കെതിരെ സിബിഐ കേസെടുത്തു. പട്‌ന പൊലീസ് റജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിന്റെ ചുവടുപിടിച്ചാണ് നടപടി. ആത്മഹത്യ പ്രേരണ അടക്കം കുറ്റങ്ങള്‍ ചേര്‍ത്തു. വിവാദ വ്യവസായി വിജയ് മല്യയുടെ സാമ്പത്തികത്തട്ടിപ്പ് കേസ് അന്വേഷിക്കുന്ന സംഘത്തിനായിരിക്കും ചുമതല.

നടി റിയ ചക്രവര്‍ത്തിയുടെ ഹൗസ് മാനേജര്‍ സാമുവേല്‍ മിറാന്‍ഡയെ തുടര്‍ച്ചയായ രണ്ടാം ദിവസവും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. നടന്റെ അക്കൗണ്ടില്‍ നിന്ന് പതിനഞ്ച് കോടി രൂപ നടി റിയ ചക്രവര്‍ത്തി വകമാറ്റിയെന്നും, നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകള്‍ക്ക് ഉപയോഗിച്ചെന്നുമുള്ള കുടുംബത്തിന്റെ ആരോപണത്തിലാണ് അന്വേഷണം. നടിയെ നാളെ ചോദ്യം ചെയ്യും. അതേസമയം, പട്‌ന എസ്.പി വിനയ് തിവാരിയെ മുംബൈ വിടാന്‍ അനുവദിച്ചില്ലെങ്കില്‍ നിയമനടപടിയെടുക്കുമെന്ന് ബിഹാര്‍ ഡിജിപി ഗുപ്‌തേശ്വര്‍ പാണ്ഡെ മുംബൈ പൊലീസിന് മുന്നറിയിപ്പ് നല്‍കി. കൊവിഡ് പശ്ചാത്തലത്തില്‍ നിര്‍ബന്ധിത നിരീക്ഷണത്തില്‍ കഴിയുകയാണ് വിനയ് തിവാരി.

Story Highlights Sushant’s death; CBI registered case against Riya Chakraborty

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top