എറണാകുളത്തും കോട്ടയത്തും ഖനനം നിരോധിച്ചു

എറണാകുളത്തും കോട്ടയത്തും ജില്ലാ കളക്ടർമാർ ഖനനം നിരോധിച്ചു. ജില്ലയിലെ എല്ലാ ഖനന പ്രവർത്തനങ്ങളും അടിയന്തരമായി നിരോധിച്ച് ജില്ലാ കളക്ടർ എസ് സുഹാസ് ഉത്തരവിട്ടു. ജില്ലയിൽ മഴക്കെടുതി നേരിടുന്നതിന് വേണ്ട സജീകരണങ്ങൾ ഒരുക്കി കഴിഞ്ഞതായി എസ് സുഹാസ് 24 നോട് പറഞ്ഞു. ഒരു ലക്ഷം പേരെ വരെ പാർപ്പിക്കാനുള്ള ക്യാമ്പുകൾ ഇപ്പോൾ തന്നെ സജ്ജമാണ്.

മുഴുവൻ സർക്കാർ ജീവനക്കാരോടും ഫീൽഡിൽ റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ചെല്ലാനത്തെ കടൽ കയറ്റവും നേരിടുന്നതിന് വേണ്ട നടപടികൾ സ്വീകരിച്ചു. നഗരത്തിലെ കോളനി നിവാസിയുടെ സുരക്ഷ ഉറപ്പ് വരുത്തുമെന്നും എസ് സുഹാസ് 24നോട് പറഞ്ഞു.

Read Also : എറണാകുളത്ത് ശക്തമായ കാറ്റും മഴയും; ആലുവ മണപ്പുറം മുങ്ങി; ജില്ലയിൽ 8 ക്യാമ്പുകൾ തുറന്നു

കോട്ടയം ജില്ലയിൽ എല്ലാവിധ ഖനന പ്രവർത്തനങ്ങളും മൂന്ന് ദിവസത്തേക്ക് നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവായി. ജില്ലാ കളക്ടർമാരുമായി റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ ദുരന്ത നിവാരണ അതോറിറ്റി ആസ്ഥാനത്ത് വിഡിയോ കോൺഫറൻസ് വഴി യോഗം നടത്തി. 11 മണിക്കാണ് യോഗം ചേര്‍ന്നു.

സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. മിക്ക ജില്ലകളിലും മണ്ണിടിച്ചിലുമുണ്ട്. മൂവാറ്റുപുഴയിൽ ജലനിരപ്പ് ഉയർന്നു. അടിയന്തരമായി ക്യാമ്പുകൾ തുറക്കാൻ നടപടിയെടുക്കും. പമ്പാ നദിയിൽ മൂന്ന് മീറ്റർ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. തീരപ്രദേശത്തുള്ള ജനങ്ങൾക്ക് ജാഗ്രതാ നിർദേശമുണ്ട്.

ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയർന്നു. പുഴയുടെ തീരപ്രദേശത്ത് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ശബരിമലയിലും ഉൾവനത്തിൽ ഉരുൾപൊട്ടൽ സൂചനയുണ്ട്. കക്കാട്ടാറിൽ ജലനിരപ്പ് ഉയരുന്നുണ്ടെന്നാണ് വിവരം. കോട്ടയം പാലാ- പനയ്ക്കപാലത്ത് വെള്ളം കയറി. നിലവിൽ ഗതാഗത തടസം ഇല്ല.

Story Highlights ernakulam, kottayam, mining banned

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top