‘രക്ഷാപ്രവർത്തനത്തിന് തോട്ടം തൊഴിലാളികൾ, ഫയർഫോഴ്‌സ് എത്തിയത് വൈകി’; മണ്ണിടിച്ചിൽ ഉണ്ടായ രാജമലയിൽ ആദ്യമെത്തിയ മാധ്യമപ്രവർത്തകന് പറയാനുള്ളത്

മണ്ണിടിച്ചിൽ ഉണ്ടായ രാജമല പെട്ടിമുടിയിൽ രക്ഷാപ്രവർത്തനത്തിന് ആദ്യമെത്തിയത് തോട്ടം തൊഴിലാളികൾ. ഫയർഫോഴ്‌സ് സ്ഥലത്തെത്തിയത് വൈകിയാണെന്നും പ്രദേശത്ത് ആദ്യമെത്തിയ മാധ്യമപ്രവർത്തകൻ ബിനീഷ് ട്വന്റിഫോറിനോട് പറഞ്ഞു.
മൂന്നാറിൽ നിന്ന് പതിനെട്ട് കിലോമീറ്റർ അകലെയാണ് സംഭവം നടന്നത്. ഇന്നലെ രാത്രി 11.45 ഓടെ ചെറിയ മലവെള്ളപ്പാച്ചിലാണ് ഉണ്ടായത്. സംഭവ സ്ഥവത്തിന് ഏകദേശം രണ്ടര കിലോമീറ്റർ അകലെ റോഡ് തകർന്ന അവസ്ഥയിലായിരുന്നു. രണ്ടര കിലോമീറ്റർ നടന്നു നീങ്ങേണ്ട സാഹചര്യമുണ്ടായിരുന്നു. താൻ അവിടെ എത്തുമ്പോൾ രക്ഷാപ്രവർത്തനത്തിൽ മുന്നിട്ട് നിന്നത് തോട്ടം തൊഴിലാളികളാണ്. ഫയർഫോഴ്‌സ് എത്തിയത് വൈകിയാണ്. തോട്ടം തൊഴിലാളികളും സന്നദ്ധ പ്രവർത്തകരും ചേർന്ന് മൂന്ന് പേരെ രക്ഷപ്പെടുത്തിയിരുന്നു. ആകെ 78 പേരെ കാണാതായതിൽ പന്ത്രണ്ട് പേരെ രക്ഷപ്പെടുത്തി. എട്ട് പേരുടെ മൃതദേഹം കണ്ടെത്തി. കനത്ത മഴയും മഞ്ഞും രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയാണെന്നും ബിനീഷ് പറഞ്ഞു.
Story Highlights – Rajamala, Land slide
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here