പ്രതിപക്ഷനേതാവിന് ആർഎസ്എസ് ബന്ധമെന്ന ആരോപണം ആവർത്തിച്ച് കോടിയേരി ബാലകൃഷ്ണൻ

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്ക് ആർഎസ്എസ് ബന്ധമെന്ന ആരോപണം ആവർത്തിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സംസ്ഥാന സർക്കാരിനെ ദുർബലപ്പെടുത്താനും അപകീർത്തിപ്പെടുത്താനും ബിജെപിയുടെ ഉച്ചഭാഷിണിയായി പ്രതിപക്ഷനേതാവ് തരംതാണതായി പാർട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തിൽ കോടിയേരി കുറിച്ചു.
ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്നപ്പോൾ ആർഎസ്എസിനെ തൃപ്തിപ്പെടുത്തുന്ന കാര്യങ്ങളാണ് ചെയ്തുകൊണ്ടിരുന്നത്. രാമക്ഷേത്ര നിർമാണവിഷയത്തിൽ കോൺഗ്രസിന്റെ ദേശീയ നിലപാടിനെ തള്ളിപ്പറയാൻ ചെന്നിത്തലക്ക് കഴിയില്ല. യുഡിഎഫിന്റെ മുഖ്യപങ്കാളിയായി ഇനിയും തുടർന്നാൽ സ്വന്തം അണികളിൽ നിന്നുപോലും ലീഗ് നേതൃത്വം ഒറ്റപ്പെടും. ലീഗിന്റെ നേതൃയോഗം കൈക്കൊണ്ടത് അഴകൊഴമ്പൻ നിലപാടാണെന്നും കോടിയേരി ആരോപിച്ചു.
Story Highlights -Kodiyeri balakrishnan, RSS
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here