ചടയമംഗലത്ത് കാർ ഇടിച്ച് വഴിയാത്രക്കാരൻ മരിച്ചു

ചടയമംഗലത്ത് കാർ ഇടിച്ച് വഴിയാത്രക്കാരൻ മരിച്ചു.
കുരിയോട് ബാറിലെ സെക്യൂരിറ്റി ജീവനക്കാരനായ രവീന്ദ്രനെ(68)യാണ് കാർ ഇടിച്ചു തെറിപ്പിച്ചത്.
ഇദ്ദേഹത്തെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അമിത വേഗതയിൽ വന്ന എർട്ടിക കാർ റോഡരികിലൂടെ നടന്നു വന്ന രവീന്ദ്രനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ഹിന്ദുസ്ഥാൻ ലാറ്റക്‌സിന്റെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. അടൂർ പൊലീസ് സ്റ്റേഷനിലെ പൊലീസുകാർക്ക് കൊവിഡ് ടെസ്റ്റ് ചെയ്യുന്നതിനുള്ള ഉപകരണങ്ങളുമായി പോയ വാഹനമാണ് ചടയമംഗലത്തിന് സമീപമുള്ള കുരിയോട് വെച്ച് വഴിയാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ചത്. കാർ അമിതവേഗതയിലായിരുന്നു. കുരിയോട് ബാറിലെ ജീവനക്കാരനായ രവീന്ദ്രനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
രവീന്ദ്രനെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിക്കുകയും ചെയ്തു. ഇടിയുടെ ആഘാതത്തിൽ കാർ മറിഞ്ഞു. കാർ ഡ്രൈവർ ഓടി രക്ഷപ്പെട്ടു. കാറിലുണ്ടായിരുന്ന മറ്റൊരാൾ ക്കും നിസ്സാര പരിക്കേറ്റിട്ടുണ്ട്. ഇയാളെയും കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
Story Highlights -chadayamangalam, accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here