വൈക്കം കായലോരത്ത് കണ്ടെത്തിയ ശിശുവിന് പത്ത് ദിവസം മാത്രം പ്രായമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

വൈക്കം ചെമ്പിൽ കായലോരത്തു കണ്ടെത്തിയ നവജാത ശിശുവിന് പത്തു ദിവസം മാത്രമാണ് പ്രായമെന്ന് പൊലീസ്. ശിശു പൂർണ വളർച്ച എത്തിയതാണെന്നും പോസ്റ്റുമോർട്ടത്തിൽ വ്യക്തമായതായി പൊലീസ് വ്യക്തമാക്കി. മൃതദേഹത്തിനു മൂന്നു ദിവസത്തെ പഴക്കമാണുള്ളത്. മൃതദേഹം അഴുകിയ നിലയിലായിരുന്നതിനാൽ മരണകാരണം ആന്തരിക അവയവ പരിശോധനയിലൂടെ മാത്രമേ വ്യക്തമാകുകയുള്ളു. ഇതിനായി ആന്തര അവയവ പരിശോധന തിരുവനന്തപുരത്തെ ലാബിൽ നടത്തും.

വൈക്കം സിഐയുടെ നേതൃത്വത്തിൽ മൂന്നു സ്‌ക്വാഡായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം. കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ സർക്കാർ ആശുപത്രികളിൽ കഴിഞ്ഞ ഒരു മാസത്തിനിടിയിൽ പ്രസവ സംബന്ധമായി ചികിത്സ തേടിയവരുടെ വിവരം പൊലീസ് ശേഖരിച്ച് വരികയാണ്. മൂന്നാം തീയതി മത്സ്യബന്ധന തൊഴിലാളികൾ ആണ് കായലിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്.

Story Highlights – Post-mortem report, baby found in Vaikom was only 10 days old

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top