സുശാന്തിന്റെ സഹോദരിയുടെ പേരിൽ പ്രചരിച്ചത് വ്യാജ ട്വിറ്റർ അക്കൗണ്ട് [24 Fact Check]

ലക്ഷ്മി പി.ജെ/

ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം നിർണായക വഴിത്തിരിവിലാണ്. അതുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ ഒരു വ്യാജവാർത്തയുടെ സത്യാവസ്ഥ പരിശോധിക്കാം.

റിയ ചക്രവർത്തിക്കെതിരെ സുശാന്തിന്റെ കുടുംബം നൽകിയ പരാതിയോടെയാണ് കേസ് പുതിയ വഴിത്തിരിവിലേക്ക് നീങ്ങിയത്. റിയ ചക്രവർത്തിയാണ് സഹോദരന്റെ മരണത്തിന് കാരണക്കാരിയെന്ന് സുശാന്തിന്റെ സഹോദരി ശ്വേത സിംഗ് കൃതിയുടെ ഒരു ട്വീറ്റ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്നിരുന്നു. ഇത് മാധ്യമങ്ങളിലും വലിയ രീതിയിൽ വാർത്തയായിരുന്നു.

റിയക്കെതിരെ മതിയായ തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്നും ട്വീറ്റിൽ പറയുന്നു. എന്നാൽ ശ്വേത സിംഗ് കൃതിയുടെ പേരിലുള്ള ട്വിറ്റർ അക്കൗണ്ട് തന്നെ വ്യാജമാണെന്ന് ട്വൻറിഫോർ ഫാക്ട് ചെക്ക് ടീം കണ്ടെത്തി. അക്കൗണ്ടിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ സുശാന്തിന്റെ മറ്റൊരു സഹോദരി നിതു സിംഗിന്റേതാണ്. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് സ്ഥിരീകരിക്കാത്ത നിരവധി ട്വീറ്റുകൾ ഈ അക്കൗണ്ടിൽ നിന്നും പുറത്ത് വന്നിരുന്നു. സുശാന്ത് സിംഗ് സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തിരിക്കുന്ന സഹോദരിയുടെ ചിത്രങ്ങളാണ് വ്യാജ ട്വിറ്റർ അക്കൗണ്ടിലും ഉപയോഗിച്ചിരിക്കുന്നത്.

Story Highlights Sushant singh rajput, Fact check

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top