മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ് സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷം

മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ് സംസ്ഥാനങ്ങളില്‍ രോഗബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം അഞ്ചു ലക്ഷം കടന്നു. കൊവിഡ് ചികിത്സയിലായിരുന്ന ബോളിവുഡ് താരം അഭിഷേക് ബച്ചന്‍ രോഗമുക്തി നേടി. 12,822 പേര്‍ക്കാണ് 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം 5,03,084 ആയി. 10 ദിവസം കൊണ്ടാണ് രോഗബാധിതരുടെ എണ്ണം നാല് ലക്ഷത്തില്‍ നിന്നും അഞ്ചു ലക്ഷമായി ഉയര്‍ന്നത്.
ആന്ധ്രയില്‍ 10,080ഉം, കര്‍ണാടകയില്‍ 7,178ഉം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ആന്ധ്രയില്‍ ആകെ പോസിറ്റീവ് കേസുകള്‍ 2,17,040ഉം, മരണം 1,939ഉം ആയി. കര്‍ണാടകയില്‍ ആകെ കൊവിഡ് ബാധിതര്‍ 1,72,102 ഉം മരണം 3,091 ആയി ഉയര്‍ന്നു. ബംഗളൂരുവില്‍ 2,665 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. തമിഴ്‌നാട്ടില്‍ ആകെ പോസിറ്റീവ് കേസുകള്‍ 2,90,907ഉം, മരണം 4,808ഉം ആയി. ഡല്‍ഹിയില്‍ ആകെ കൊവിഡ് ബാധിതര്‍ 1,44,127 ആയി ഉയര്‍ന്നു. പശ്ചിമബംഗാളില്‍ 2,949 ഉം ,ഉത്തര്‍പ്രദേശില്‍ 4,660 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊവിഡ് ഫലം നെഗറ്റീവ് ആയ വിവരം നടന്‍ അഭിഷേക് ബച്ചന്‍ തന്നെയാണ് ട്വിറ്ററില്‍ അറിയിച്ചത്. മുംബൈ നാനാവതി ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അഭിഷേക് ബച്ചന്‍ നന്ദി അറിയിച്ചു.
Story Highlights – covid 19, coronavirus, maharashtra, andrapradesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here