തിരുവനന്തപുരത്തെ തീരദേശ മേഖലകള്‍ കടലാക്രമണ ഭീഷണിയില്‍

sea attack

തിരുവനന്തപുരത്തെ തീരദേശ മേഖലകള്‍ കടലാക്രമണ ഭീഷണിയില്‍. ശംഖുമുഖം, വലിയ തോപ്പ്, കൊച്ചു തോപ്പ് പ്രദേശങ്ങളാണ് കടല്‍ക്ഷോഭ ഭീഷണി നേരിടുന്നത്. എത്രയും വേഗം കടല്‍ഭിത്തി നിര്‍മിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ കൊച്ചു തോപ്പില്‍ മാത്രം പതിനഞ്ചോളം വീടുകളാണ് തകര്‍ന്നത്.
ഓരോ രാത്രികളും ഭീതിയോടെയാണ് തീരദേശത്തെ ജനങ്ങള്‍ തള്ളി നീക്കുന്നത്. കടലാക്രമണ ഭീഷണിയെ തുടര്‍ന്ന് ചിലര്‍ ബന്ധു വീടുകളിലാണ് അഭയം തേടിയിരിക്കുകയാണ്. ശംഖുമുഖം,വലിയതോപ്പ്, കൊച്ചു തോപ്പ് എന്നീ പ്രദേശങ്ങളിലെ പല വീടുകളും പകുതി തകര്‍ന്ന അവസ്ഥയിലാണ്.

Story Highlights heavy rain, sea attack, trivandrum

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top