തിരുവനന്തപുരം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 292 പേര്‍ക്ക്; 281 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ

കൊവിഡ് വ്യാപന ആശങ്കയൊഴിയാതെ തിരുവനന്തപുരം ജില്ല. ഇന്ന് കോവിഡ് സ്ഥിരീകരിച്ച 292 പേരില്‍ 281 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 101 പേരാണ് ജില്ലയിലിന്ന് രോഗമുക്തി നേടിയത്.
കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് തലസ്ഥാന ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടെങ്കിലും ആശങ്കയൊഴിയുന്നില്ല. ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 292 പേരില്‍ 281 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. തീരദേശമേഖലയില്‍ നിന്നാണ് ഇന്നും കൂടുതല്‍ രോഗികള്‍. അഞ്ചുതെങ്ങ്, കരിംകുളം ബീമാപള്ളി രോഗവ്യാപനം കൂടുകയാണ്.
പ്രദേശത്ത് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. അതിര്‍ത്തി മേഖലയില്‍ സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധിതരുടെ എണ്ണവും പ്രതിദിനം വര്‍ധിക്കുകയാണ്. നെയ്യാറ്റിന്‍കര, പനച്ചമൂട്, ചെറിയകൊല്ല, വെള്ളറട മേഖലകളിലാണ് കൂടുതലായി രോഗവ്യാപനം നടക്കുന്നത്. ഇതോടെ പ്രദേശത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.
കാട്ടാക്കട, കുറ്റിച്ചല്‍, കള്ളിക്കാട് എന്നിവിടങ്ങളിലും ദിവസേന രോഗം സ്ഥിരീകരിക്കുന്നതും ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. ജില്ലയില്‍ വിവിധയിടങ്ങളിലായി ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പൊലീസുകാര്‍ക്കും രോഗം സ്ഥിരീകരിക്കുന്നതും കൂടുതല്‍ വെല്ലുവിളിയാകുകയാണ്. 3213 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. കൊവിഡ് രോഗബാധയുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 18135 ആണ്.
Story Highlights – 292 people confirmed covid Thiruvananthapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here