Advertisement

മലപ്പുറത്ത് വയോധികൻ കൊവിഡ് ബാധിച്ച് മരിച്ചു

August 9, 2020
1 minute Read

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. കൊണ്ടോട്ടി ഒളവട്ടൂർ സ്വദേശി ഖാദർ കുട്ടിയാണ് (71) മരിച്ചത്. ഓഗസ്റ്റ് ഒന്നിനാണ് ചുമയും ശ്വാസംമുട്ടലുമായി മഞ്ചേരി മെഡിക്കൽ കോളജിൽ ഇദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ഇതോടെ ജില്ലയിൽ കൊവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം പതിനെട്ടായി. ഇന്ന് നേരത്തെ കോഴിക്കോട്ടും തിരുവനന്തപുരത്തും കൊവിഡ് മരണം റിപ്പോർട്ട് ചെയ്തിരുന്നു.

Read Also : പെട്ടിമുടിയിൽ തെരച്ചിൽ സംഘാംഗത്തിന് കൊവിഡ്; സഹപ്രവർത്തകരെ ക്വാറന്റീനിലാക്കും

കോഴിക്കോട്ട് 80 വയസുകാരനായ രാധാകൃഷ്ണനാണ് മരിച്ചത്. ഫറൂക്ക് സ്വദേശിയാണ് രാധാകൃഷ്ണൻ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് മരണം. തിരുവനന്തപുരത്തും ഒരു കൊവിഡ് മരണം റിപ്പോർട്ട് ചെയ്തിരുന്നു. പേയാട് പള്ളിമുക്ക് പ്രിയദർശിനി നഗറിൽ തങ്കപ്പനാണ് ( 72) മരിച്ചത്. ആറു മാസത്തോളമായി സ്വകാര്യ ആശുപത്രിയിൽ ഇഎൻടി ചികിത്സയിലായിരുന്നു തങ്കപ്പൻ. കഴിഞ്ഞ ഞായറാഴ്ച തങ്കപ്പന് ആശുപത്രി അധികൃതർ സർജറി നിശ്ചയിച്ചിരുന്നു. സർജറിക്ക് മുമ്പായി നടത്തിയ കൊവിഡ് ടെസ്റ്റിലാണ് ഫലം പോസിറ്റീവാകുന്നത്. തുടർന്ന് തങ്കപ്പനെ മെഡിക്കൽ കോളജിലേക്ക് മാറ്റി. രോഗലക്ഷണങ്ങൾ വഷളായതിനെ തുടർന്ന് ഇന്നലെ രാത്രിയാണ് തങ്കപ്പൻ മരിച്ചത്.

അതേസമയം, നേരത്തെ എറണാകുളത്ത് മരിച്ച മേരിക്കുട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. പ്രമേഹവും ഹൃദ്രോഗവും മൂലം ചികിത്സയിൽ ഇരുന്ന അയ്യമ്പുഴ സ്വദേശി മേരിക്കുട്ടിയെ ഇന്നലെ വൈകിട്ടോടെയാണ് കടുത്ത ന്യുമോണിയ ബാധയെ തുടർന്ന് കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. കൊവിഡ് ചികിത്സയിൽ ഇരിക്കെ ഇന്ന് രാവിലെ ആയിരുന്നു മരണം. 77 വയസായിരുന്നു. മരണം കൊവിഡ് മൂലമാണോ എന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം ആലപ്പുഴ എൻഐവി ലാബിലേക്ക് അയച്ചിട്ടുണ്ട്.

Story Highlights covid death, coronacirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top