പെട്ടിമുടിയിൽ തെരച്ചിൽ സംഘാംഗത്തിന് കൊവിഡ്; സഹപ്രവർത്തകരെ ക്വാറന്റീനിലാക്കും

ഇടുക്കി പെട്ടിമുടിയിൽ മണ്ണിടിച്ചിലിനിടെ കാണാതായവരെ കണ്ടെത്തുന്നതിന് തെരച്ചിൽ തുടരുന്നതിനിടെ തെരച്ചിൽ സംഘാംഗത്തിന് കൊവിഡ് എന്ന വാർത്ത പുറത്ത്. ഫയർഫോഴ്‌സ് അംഗത്തിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആലപ്പുഴയിൽ നിന്നെത്തിയ ഫയർഫോഴ്‌സ് ജീവനക്കാരനാണ് കൊവിഡ്. ഇദ്ദേഹത്തിന്റെ സഹപ്രവർത്തകരെ ക്വറന്റീനിലാക്കും.
അതേസമയം കേന്ദ്ര മന്ത്രി വി മുരളീധരൻ പ്രദേശത്തെത്തി. പെട്ടിമുടിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരം വർധിപ്പിക്കകണമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രദേശം സന്ദര്‍ശിച്ചു.
Read Also : പെട്ടിമുടി ദുരന്തത്തിൽപ്പെട്ടവരോട് വിവേചനം; ധനസഹായം ഉയർത്തണമെന്ന് ഡീൻ കുര്യാക്കോസ് എംപി
അതേസമയം ഇന്ന് തെരച്ചിലിന്റെ മൂന്നാം ദിനമാണ്. പെട്ടിമുടിയിൽ കെട്ടിടത്തിന് മണ്ണിടിഞ്ഞാണ് പ്രദേശത്ത് 100ന് അടുത്ത് ആളുകൾ അപകടത്തിൽപ്പെട്ടത്. മഴ മാറിനിന്നാൽ പ്രവർത്തനം വേഗത്തിൽ തുടരാമെന്നാണ് അധികൃതരുടെ പ്രതീക്ഷ. എട്ട് സംഘങ്ങളായാണ് തെരച്ചില്‍ നടത്തുന്നത്. ഡോഗ് സ്ക്വാഡിന്‍റെ സഹായവും തേടിയിട്ടുണ്ട്. പാറപൊട്ടിച്ചും ആളുകളെ പുറത്തെടുക്കാന്‍ തീരുമാനമായി.
കൂടുതൽ യന്ത്ര സാമഗ്രികൾ പ്രദേശത്ത് എത്തിച്ചിട്ടുണ്ട്. 27 മൃതദേഹങ്ങൾ പെട്ടിമുടിയിൽ നിന്ന് കണ്ടെത്തി. മഴ രക്ഷാദൗത്യത്തെ ബാധിക്കുന്നുണ്ടെന്ന് എൻഡിആർഎഫ് കമാൻഡന്റ് രേഖാ നമ്പ്യാർ പറഞ്ഞു. മഴവെള്ളം ദുരന്തസ്ഥലത്തേക്ക് ഒഴുകിയെത്തുന്നുണ്ട്. ഇത് സുരക്ഷാ സംഘത്തെ ആശങ്കയിലാക്കുന്നു.
തിരുവനന്തപുരത്ത് നിന്ന് കൂടുതൽ ഫയർഫോഴ്‌സ് യൂണിറ്റ് എത്തിക്കുമെന്ന് റീജീണൽ ഓഫീസർ ഷിജു കെ കെ വ്യക്തമാക്കി. ഇടുക്കിയിലെ സേനയ്ക്ക് കൂടാതെ കോട്ടയം, എറണാകുളം എന്നീ ജില്ലകളിൽ നിന്ന് പ്രത്യേക സംഘം സ്ഥലത്ത് എത്തി.
Story Highlights – covid, munnar landslide
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here